ad
Deshabhimani

വിലക്കയറ്റം രൂക്ഷം

നടുവൊടിഞ്ഞ്‌ നിർമാണ മേഖല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജിജോ ജോർജ്‌

Published on May 17, 2026, 12:00 AM | 1 min read

മലപ്പുറം

വിലക്കയറ്റത്തിൽ വലഞ്ഞ്‌ നിർമാണ മേഖല. സിമന്റ്‌, കന്പി, ചെങ്കല്ല്‌, കരിങ്കല്ല്‌, ക്വാറി മണൽ തുടങ്ങി എല്ലാ സാധനങ്ങൾക്കും വില കുത്തനെ കൂടി. പെട്രോൾ, ഡീസൽ വില കൂടി വർധിച്ചതോടെ നിർമാണ മേഖല സ്തംഭനാവസ്ഥയിലാണ്‌.

ജില്ലയിൽ നിർമാണ മേഖല അതീവ പ്രതിസന്ധിയിലാണെന്ന്‌ ലെൻസ്‌ഫെഡ്‌ ജില്ലാ സെക്രട്ടറി പി ഹാരിസ്‌ പറഞ്ഞു. കരിങ്കല്ലിനും ചെങ്കല്ലിനും ക്വാറി ഉൽപ്പന്നങ്ങൾക്കും അനിയന്ത്രിയമായി വില വർധിപ്പിക്കുന്നത്‌ ഗ‍ൗരവകരമാണ്‌. തൊഴിലാളി ക്ഷാമവും പ്രതിസന്ധിയുടെ ആക്കംകൂട്ടിയെന്ന്‌ പി ഹാരിസ്‌ പറഞ്ഞു.

ഒരുമാസത്തിനിടെയാണ്‌ നിർമാണരംഗത്തെ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയർന്നത്‌. ഒന്നാംക്ലാസ്‌ ചെങ്കല്ലിന്‌ അഞ്ചുമുതൽ പത്ത്‌ രൂപയാണ്‌ വർധിച്ചത്‌. കണ്ണൂരിൽനിന്നുള്ള കല്ലുകൾക്ക്‌ എട്ട്‌ രൂപ കൂട്ടിയതോടെ ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന കല്ലുകൾക്കും വില വർധിച്ചു. കന്പിയ്‌ക്ക്‌ കിലോയ്‌ക്ക്‌ എട്ടുമുതൽ പത്തുരൂപവരെ വർധനയുണ്ടായി. സിമന്റ്‌ ബാഗിന്‌ (50 കിലോ) 30 രൂപ കൂടി. അല‍ുമിനിയം പൈപ്പുകൾക്ക്‌ 25 ശതമാനം വില കൂടി.

ഇലക്‌ട്രോണിക്‌ ഉൽപ്പന്നങ്ങളുടെ വില 10മുതൽ 40 ശതമാനംവരെ ഉയർന്നു. പ്ലന്പിങ്‌ സമഗ്രികളുടെ വില ഏതാനും കന്പനികൾ ചേർന്നാണ്‌ നിശ്‌ചയിക്കുന്നത്‌. ഗ്യാസ്‌ ലഭ്യതയിലുണ്ടായ കുറവ്‌ കാരണം ടൈൽസ്‌, സാനിറ്ററി ഉൽപ്പന്നങ്ങളുടെ നിർമാണ ചെലവ്‌ ഉയർന്നത്‌ വില വർധനയ്ക്ക് കാരണമായി.


തൊഴിലാളികളില്ല, കാലാവസ്ഥയും പ്രശ്‌നം

അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്‌ മടങ്ങിയതിനാൽ പണിക്കും ആളെ കിട്ടാനില്ലാത്ത അവസ്ഥയാണ്‌. ബംഗാളിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ്‌ വന്നതോടെയാണ്‌ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്‌ മടങ്ങിയത്‌. മുൻകാലങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയി വോട്ടുചെയ്യാൻ അത്ര താൽപ്പര്യം കാണിച്ചിരുന്നില്ല. എന്നാൽ എസ്‌ഐആർ പോലുള്ള വിഷയങ്ങൾ വന്നതോടെ കൂട്ടത്തോടെ വണ്ടി കയറി. നാട്ടിലേക്ക്‌ പോകുന്പോൾ 1000 രൂപയായിരുന്നു കൂലിയെങ്കിൽ തിരിച്ചെത്തിയ തൊഴിലാളികൾ 1200– 1300 രൂപവരെ കൂലി കൂട്ടി ചോദിക്കാൻ തുടങ്ങി.

കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും പ്രശ്‌നമാണ്‌. ഏപ്രിൽ അവസാനംവരെ കനത്ത ചൂട്‌ കാരണം പണിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. വേനൽമഴയും നിർമാണത്തെ കാര്യമായി ബാധിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home