Deshabhimani

യുകെയിൽ ഹിറ്റാണ്‌ എബിൻ ഷിബു

as

യുകെയിലെ സംഗീത പരിപാടിയിൽ വിധു പ്രതാപിനൊപ്പം 
എബിൻ ഷിബു

avatar
ഇ ബാലകൃഷ്‌ണൻ

Published on Sep 14, 2026, 12:00 AM | 1 min read

മേലാറ്റൂർ

യുകെ മലയാളികൾക്കിടയിൽ ഹരമാവുകയാണ് എടപ്പറ്റ സ്വദേശിയായ ഇ‍ൗ ഗായകൻ. കർണാട്ടിക് സംഗീതത്തിന്റെ സാധ്യതയെ പടിഞ്ഞാറൻ സംഗീതവുമായി കൂട്ടിചേർത്ത് പുതിയൊരു അനുഭവം പകർന്നാണ് എടപ്പറ്റ പാതിരിക്കോട് ചെമ്പക പറമ്പിൽ എബിൻ ഷിബു (25) യുകെ മലയാളിയുടെ മനംകവരുന്നത്‌.

​മൂന്ന് വർഷമായി യുകെയിലെ പ്രമുഖ അസോസിയേഷനുകളും എന്റർടൈൻമെന്റ് ഗ്രൂപ്പുകളും സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിൽ സജീവ സാനിധ്യമാണ്‌ എബിൻ. സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ ഉപകരണങ്ങളുടെയും ശബ്ദത്തിന്റെയും മാത്രം മാധുര്യത്തിൽ അൺപ്ലഗ്ഡ് മ്യൂസിക് അവതരിപ്പിച്ചാണ്‌ സദസ്സിന്റെ മനം കുളിർപ്പിക്കുന്നത്‌.

യുകെയിലെ പ്രശസ്ത മ്യൂസിക് ബാൻഡുകൾക്കൊപ്പം സ്റ്റേജ് പരിപാടികളിലും പങ്കെടുക്കുന്നു. 2023ലാണ് ഉന്നത വിദ്യാഭ്യാസത്തിനായി എബിൻ ലണ്ടനിലെത്തിയത്‌. പഠനം കഴിഞ്ഞെങ്കിലും അവിടെ താൽക്കലിക ജോലി ചെയ്യുന്നു. സൗത്ത് വുഡ്‌ഫോർഡിലാണ് താമസം.

​ പത്ത് വർഷത്തോളം സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ കീഴിൽ കർണാടിക് സംഗീതം പഠിച്ചു. ഫ്യൂഷനിലൂടെയും എബിൻ തന്റെ സംഗീതത്തിന്‌ മാറ്റുകൂട്ടുന്നു.

സോഷ്യൽ മീഡിയയിലും സജീവമാണ്‌. ‘ദി എബിൻ അൺ പ്ലഗ്ഡ് ലൈവ്' എന്ന പേരിൽ അപ്‌ലോഡ് ചെയ്ത വീഡിയോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഷാജി കെ ജോർജിന്റെയും ലൈ സെബാസ്റ്റ്യന്റെയും മകനാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home