കേരള കർഷക സംഘം ജില്ലാ സമ്മേളനം
കാർഷിക പ്രദർശന വിപണന മേള തുടങ്ങി

കർഷക സംഘം ജില്ലാ സമ്മേളന ഭാഗമായ കാർഷിക- പ്രദർശന -വിപണനമേള സ്വാഗതസംഘം ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ ഉദ്ഘാടനംചെയ്യുന്നു
വേങ്ങര
കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വേങ്ങരയിൽ കാർഷിക പ്രദർശന വിപണന മേള തുടങ്ങി. വേങ്ങര പോസ്റ്റാഫീസിന് എതിർവശത്തെ മൈതാനിയിൽ സജ്ജമാക്കിയ സ. കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് മേള. സ്വാഗതസംഘം ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ ഉദ്‌ഘാടനംചെയ്‌തു. പൂഴിത്തറ ബാവ അധ്യക്ഷനായി. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് മേള.
കൃഷി വിജ്ഞാനകേന്ദ്രം തവനൂർ, കോഡൂർ കാർഷിക കർമസേന, ഓർഗാനിക് വാലി ഗാർഡൻ, സതേൺ ഫെർട്ടിലൈസേഴ്സ് വളാഞ്ചേരി, പൂക്കോട്ടൂർ ഹണി, കെ എം ട്രാക്ടേഴ്‌സ് വളാഞ്ചേരി, കോഡൂർ സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ മേളയിലുണ്ട്. വിത്തുകൾ, തൈകൾ, നടീൽവസ്തുക്കൾ, പുഷ്‌പ ഫല വൃക്ഷ തൈകൾ, കാർഷിക ഉപകരണങ്ങൾ, യന്ത്രങ്ങൾ, ജൈവ- നാനോ- രാസവളങ്ങൾ, കീടാണു പ്രതിരോധ മരുന്നുകൾ, തേൻ, കൂൺ, കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഫുഡ് കോർട്ട് എന്നിവയും സജ്ജമാണ്. ഭൂനികുതി രശീത്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി എത്തിയാൽ കേന്ദ്ര സർക്കാരിന്റെ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും മേളയിലുണ്ട്.
10, 11, 12 തീയതികളിൽ വേങ്ങരയിലാണ് ജില്ലാ സമ്മേളനം. കർഷക സംഘം ജില്ലാ ട്രഷറർ കെ ടി അലവിക്കുട്ടി സമ്മേളന നടപടി വിശദീകരിച്ചു. മത്തായി യോഹന്നാൻ, പ്രകാശ് പുത്തൻമഠത്തിൽ എന്നിവർ സംസാരിച്ചു. കർഷക സംഘം ഏരിയാ നേതാക്കളായ എം ഇബ്രാഹിം, കെ സുരേഷ് കുമാർ, കെ സി വേണുഗോപാൽ, ഇ കെ ആലി മൊയ്തീൻ, എം വത്സകുമാർ എന്നിവർ പങ്കെടുത്തു.










0 comments