ഹോട്ടലിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി

വണ്ടൂരിൽ ഹോട്ടലിൽനിന്ന് വനംവകുപ്പ് ആർആർടി അംഗം കെ കെ മണികണ്ഠകുമാർ പെരുമ്പാമ്പിനെ പിടികൂടുന്നു
വണ്ടൂർ
പെരുന്നാൾ അവധി കഴിഞ്ഞ് തുറന്ന ഹോട്ടലിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. വണ്ടൂർ താലൂക്ക് ആശുപത്രി റോഡിലെ ഫെയ്മസ് ഹോട്ടലിലാണ് കഴിഞ്ഞദിവസം രാത്രി പെരുമ്പാമ്പിനെ പിടികൂടിയത്.
പെരുന്നാൾ അവധിക്കുശേഷം ഹോട്ടൽ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണത്തിന് എത്തിയപ്പോഴാണ് അടുക്കളയ്ക്കുസമീപം പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് ആർആർടി അംഗം കെ കെ മണികണ്ഠകുമാർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിന് ഏകദേശം ആറടിയോളം നീളമുണ്ട്. പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറി.









0 comments