1.1 കിലോ കഞ്ചാവുമായി പിടിയിൽ

മഞ്ചേരി
പുൽപറ്റ പൂക്കൊളത്തൂരിൽ സ്‌കൂളിനുസമീപം കഞ്ചാവുമായി തിരൂർ താനാളൂർ സ്വദേശി പിടിയിൽ. ചക്കിയത്ത് അലവിയെ (57)യാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴം രാവിലെ 10ന് പൂക്കൊളത്തൂർ സ്കൂളിനുസമീപത്തെ ഗ്രൗണ്ടിൽനിന്നാണ് പ്രതി പിടിയിലായത്.
ഇയാളിൽനിന്ന് 1176 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്കൂട്ടറിന്റെ ഡിക്കിയിൽ ചെറിയ പോളിത്തീൻ കവറുകളിലായി സൂക്ഷിച്ച കഞ്ചാവ് സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ എത്തിച്ചതെന്നാണ് വിവരം.
സംശയംതോന്നിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും പ്രതി സ്കൂൾ പരിസരത്ത് എത്തിയിരുന്നതായി സൂചനയുണ്ട്. കിഴിശ്ശേരിയിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളിയിൽനിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് മൊഴി.









0 comments