ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനം

"മലബാർ കലാപം' സെമിനാർ സംഘടിപ്പിച്ചു

s

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 16, 2026, 12:08 AM | 1 min read

മഞ്ചേരി

മലബാർ കലാപത്തിന്റെ ചരിത്രവും സാമൂഹിക–രാഷ്ട്രീയ പശ്ചാത്തലവും പുതിയ കാലത്തിന്റെ വായനയിലൂടെ ചർച്ചചെയ്ത്‌ സെമിനാർ. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. കെ സെയ്താലിക്കുട്ടി സ്ക്വയറിൽ നടന്ന സെമിനാർ പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനംചെയ്തു. കെ ഫിറോസ് ബാബു അധ്യക്ഷനായി. ഡോ. പി പി അബ്ദുൽ റസാഖ്, ടി കെ ഹംസ എന്നിവർ സംസാരിച്ചു. പി രാധാകൃഷ്ണൻ സ്വാ​ഗതവും കെ കെ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. സ്കീം വർക്കർമാരുടെ കലാപരിപാടികളും അരങ്ങേറി. 19നും 20നും മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിലെ ജോർജ്‌ കെ ആന്റണി നഗറിലാണ് സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home