ad
Deshabhimani

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി

അത്യാഹിത വിഭാഗം നവീകരണത്തിന്‌ 10 ലക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2025, 12:26 AM | 1 min read

മഞ്ചേരി

സ്ഥലപരിമിതി മറികടന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം നവീകരണത്തിനൊരുങ്ങുന്നു. 10 ലക്ഷം രൂപ ചെലവിട്ടാണ്‌ നവീകരണം. വിപുലമായ ട്രയേജ് സംവിധാനം, എമർജൻസി മെഡിസിൻ വിഭാഗം, ലെവൽ വൺ ട്രോമാ കെയർ സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ അത്യാഹിതവിഭാഗം പൂർണസജ്ജമാകും. രോഗികളുടെ ആരോഗ്യനില അനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച വിഭാഗങ്ങളായി വേർതിരിക്കുന്ന ട്രയേജ് സംവിധാനം നടപ്പാക്കും. ഇതിലൂടെ അതിവേഗ ചികിത്സ ആവശ്യമുള്ളവർക്ക് വേഗത്തിൽ പരിഗണന ലഭിക്കും.

നിലവിലുള്ള അത്യാഹിതവിഭാഗത്തിന്റെ ക്രമീകരണം പൂർണമായും പുനഃസംഘടിപ്പിച്ച് വാർഡുകൾ, മൈനർ തിയേറ്റർ, പരിശോധനാമുറികൾ എന്നിവ വിപുലപ്പെടുത്തും. രോഗീസൗഹൃദ സംവിധാനങ്ങൾ, ശുചിമുറികൾ, ഫർണിച്ചറുകൾ, ഡ്രെയ്‌നേജ് സംവിധാനം, ആധുനിക ചികിത്സാ ഉപകരണങ്ങൾ എന്നിവയും ഒരുക്കും. പഴയ പരിശോധനാമുറികൾ, നിരീക്ഷണ വാർഡ്, വരാന്ത തുടങ്ങിയവ പുനർനിർമിക്കും.

മൈനർ ഓപറേഷൻ തിയേറ്റർ, ഐസിയു, നിരീക്ഷണ വാർഡ്, സ്റ്റോർ മുറികൾ എന്നിവയ്ക്കൊപ്പം ഇഎൻടി, ഡെന്റൽ, ഓഫ്ത്താൽമോളജി, പ്രിവന്റീവ് മെഡിസിൻ, ഗൈനക്കോളജി തുടങ്ങി വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കും പ്രത്യേകം പരിശോധനാമുറികൾ ഒരുക്കും. ഇതോടെ അത്യാഹിത വിഭാഗത്തിൽതന്നെ മൾട്ടി-സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home