ad
Deshabhimani

അമ്മയ്ക്കും കുഞ്ഞിനും ഇനി സൗഖ്യം

ോ

നിലമ്പൂരിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രം ​

avatar
എം സനോജ്

Published on Feb 12, 2026, 12:01 AM | 1 min read

നിലമ്പൂര്‍

ജില്ലാ ആശുപത്രിയിൽ ആദ്യഘട്ട നിർമാണം പൂർത്തിയായ മാതൃ ശിശു സംരക്ഷണ കേന്ദ്രം ശനിയാഴ്‌ച നാടിന് സമര്‍പ്പിക്കും. പകൽ 12ന് മന്ത്രി വീണാ ജോര്‍ജ്‌ ഉദ്ഘാടനംചെയ്യും. 46,000 ചതുരശ്ര അടി വിസ്തീർണത്തിൽ 19 കോടി രൂപ ചെലവിലാണ്‌ നിർമാണം.

പുതിയ ബ്ലോക്കിൽ ഒന്നാംഘട്ടത്തിൽ ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ഒബ്സർവേഷൻ റൂം, കോസ്‌മെറ്റിക് ഗൈനക്കോളജി, അൾട്രാസൗണ്ട് സ്‌കാനിങ്‌ സെന്റർ, ഇൻഫർട്ടിലിറ്റി ക്ലിനിക്, പ്രതിരോധ കുത്തിവയ്‌പ്പുകൾ, ആധുനിക സൗകര്യങ്ങളുള്ള ലേബർ റൂം, 100 ബെഡുകൾ എന്നിവക്ക് പുറമെ മൂന്ന് മേജർ ഓപറേഷൻ തിയറ്ററുകൾ, ഒരു മൈനർ ഓപറേഷൻ തിയറ്റർ, പീഡിയാട്രിക് ഐസിയു, ന്യൂ ബോൺ ബേബി ഐസിയു എന്നിവ പ്രവർത്തിക്കും.

നിലവിൽ ആശുപത്രിയുടെ പഴയ ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന കുട്ടികളുടെയും സ്ത്രീകളുടെയും വാർഡുകളും പ്രസവ വാർഡ് ഉൾപ്പെടെ പ്രധാനപ്പെട്ടവയും പുതിയ ബ്ലോക്കിലേക്ക് മാറ്റിസ്ഥാപിക്കും. ഇതോടെ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടിയിരുന്ന ആശുപത്രിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും

. ഏപ്രിലോടെ ലിഫ്റ്റ്, ഡീസൽ ജനറേറ്റർ എന്നിവ സജ്ജമാക്കും. 100 കിടക്കകളും ആധുനിക ലേബർ റൂം ഉൾപ്പെടെ സൗകര്യങ്ങളും ആരംഭിക്കും.

പ്രസവ വാർഡ്, പ്രസവാനന്തര വാർഡ്, ഗൈനക്കോളജി വാർഡ്, കുട്ടികളുടെ വാർഡ്, പോസ്റ്റ് ഓപറേറ്റീവ് വാർഡ് എന്നിവ സജ്ജമാകും.

മാതൃ ശിശു ബ്ലോക്ക് പൂർണമായി പ്രവർത്തനസജ്ജമാക്കുമ്പോൾ മലയോര പ്രദേശത്തെയും ആദിവാസി മേഖലയിലേയും ജനങ്ങൾക്ക് മികച്ച സേവനം നൽകാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home