മലപ്പുറം ജിഎസ്‌ടി ഓഫീസ് ഉപരോധിച്ചു
കേന്ദ്രത്തിന് താക്കീതായി ജയിൽ നിറയ്ക്കൽ സമരം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷക ദ്രോഹ നടപടികൾക്കെതിരെ ട്രേഡ് യൂണിയനുകളുടെയും കർഷക- – കർഷക തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജയിൽ നിറയ്‌ക്കൽ സമരത്തിന്റെ ഭാഗമായി മലപ്പുറം ജിഎസ്‌ടി ഓഫീസിലേക്ക് നടത്തിയ മാർച്ച്
മലപ്പുറം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, കർഷക ദ്രോഹ നടപടികൾക്കെതിരെ താക്കീതായി ജയിൽ നിറയ്ക്കൽ സമരം. ട്രേഡ് യൂണിയനുകളുടെയും കർഷക- – കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മലപ്പുറം ജിഎസ്‌ടി ഓഫീസ് ഉപരോധിച്ചു. കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി
കെ എം ദിനകരൻ ഉദ്ഘാടനംചെയ്തു. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ, എഐടിയു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യൻ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ സ്വാഗതം പറഞ്ഞു.
തൊഴിലാളിവിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക, കാർഷിക വിളകൾക്ക് സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള താങ്ങുവില ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് ക്ഷാമബത്ത ഉൾപ്പെടുത്തി കുറഞ്ഞ വേതനം മാസം 42,000 രൂപയാക്കുക, വിബിജിആർഎഎംജി പദ്ധതിയും സ്വതന്ത്ര വ്യാപാര കരാറുകളും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
നൂറുകണിക്കാനാളുകൾ അണിനിരന്ന് ജിഎസ്‌ടി ഓഫീസ് ഉപരോധിച്ചു. സമരത്തിൽ പങ്കെടുത്തവരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത നീക്കിയതിനുശേഷം പ്രകടനമായി കെഎസ്ആർടിസി പരിസരത്ത് പൊതുസമ്മേളനം നടത്തി. വി ശശികുമാർ സംസാരിച്ചു.










0 comments