യുവജാഗരൺ വാൻ കാമ്പയിൻ മുന്നോട്ട്

യുവജാഗരൺ വാൻ കാമ്പയിൻ നടുവട്ടം വിഎച്ച്‌എസിൽ പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആർ രഞ്ജിനി ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
നടുവട്ടം വിഎച്ച്‌എസ്‌എസിലെ എൻഎസ്‌എസ് യൂണിറ്റ് ‘സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതി യുവജനങ്ങളിലൂടെ’ എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച യുവജാഗരൺ വാൻ കാമ്പയിൻ പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആർ രഞ്ജിനി ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് സാജൻ പനയറ അധ്യക്ഷനായി. സ്‌കൂൾ മാനേജർ സി ജി ജയപ്രകാശ് മുഖ്യസന്ദേശം നൽകി. വാർഡ് അംഗം ബിജുകൃഷ്‌ണ, പ്രിൻസിപ്പൽ എൻസി മത്തായി, പ്രഥമാധ്യാപിക ഇന്ദു ആർ ചന്ദ്രൻ, യുവജാഗരൺ നോഡൽ ടീമംഗം ഗോപീകൃഷ്‌ണൻ, എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർ ആർ ശ്രീലേഖ എന്നിവർ സംസാരിച്ചു. പത്തനംതിട്ട മുദ്ര സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്ട്സിന്റെ ബോധവൽക്കരണ കാക്കാരിശ്ശി നാടകം അരങ്ങേറി. ജാഥയുടെ സന്ദേശ ലക്ഷ്യങ്ങൾ വിവരിക്കുന്ന പോസ്റ്ററുകൾ പതിച്ച കെഎസ്‌ആർടിസി ബസും പ്രചാരണത്തിന്റെ ഭാഗമായി സ്‌കൂൾ കാമ്പസിലെത്തി.









0 comments