എംബിബിഎസ് അഡ്മിഷൻ നൽകാമെന്ന് വാഗ-്‌ദാനം : 43 ലക്ഷം തട്ടിയ യുവാവ് പിടിയിൽ

ജോൺസൺ
മാവേലിക്കര
എംബിബിഎസിന് അഡ്മിഷൻ നൽകാമെന്ന വ്യാജേന 43 ലക്ഷംരൂപ കവർന്ന പ്രതിയെ കുറത്തികാട് പൊലീസ് അറസ്‌റ്റ് ചെയ-്‌തു. എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ മാറിമാറി വാടകയ-്‌കക് താമസിച്ചുവന്നിരുന്ന കായംകുളം എരുവ ജോൺസൺ വില്ലയിൽ ജോൺസൺ (42) ആണ് അറസ്‌റ്റിലായത്. കറ്റാനം സ്വദേശിയുടെ മകൾക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു. പ്രതിയെ എറണാകുളത്തുനിന്ന് കുറത്തികാട് സിഐ പി കെ മോഹിത്തിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതി ഇതേരീതിയിൽ പലരിൽനിന്നും രണ്ടുകോടിയിലേറെ കൈക്കലാക്കി ഒരു വർഷത്തിലേറെയായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. ഇയാൾക്കെതിരെ തൃപ്പൂണിത്തുറ ഹിൽപാലസ്, നെടുമങ്ങാട്, കരീലക്കുളങ്ങര എന്നിവിടങ്ങളിൽ സമാനരീതിയിലുള്ള കേസുകൾ നിലവിലുണ്ട്. പ്രതിയെ റിമാൻഡ്ചെയ-്‌തു. എഎസ്ഐമാരായ രാജേഷ് ആർ നായർ, രജീന്ദ്രദാസ്, സീനിയർ സിപിഒ ശ്യാംകുമാർ എന്നിവരും അന്വേഷകസംഘത്തിലുണ്ട്.










0 comments