ലോകകപ്പ് സൗഹൃദമത്സരം

ഡിവൈഎഫ്ഐ പാതിരപ്പള്ളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദമത്സരം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്യുന്നു
പാതിരപ്പള്ളി
ലോകകപ്പ് ഫുട്ബോൾ ഫൈനലിന് മുന്നോടിയായി ഡിവൈഎഫ്ഐ പാതിരപ്പള്ളി മേഖലയിൽ സൗഹൃദമത്സരം സംഘടിപ്പിച്ചു. ആദ്യകാല പ്രവർത്തരും നിലവിലെ മേഖലാ കമ്മിറ്റി അംഗങ്ങളും തമ്മിലുള്ള മത്സരം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് സെക്രട്ടറി എം എസ് അരുൺ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, വി സി ശ്രീജിത്ത്, എം എസ് അജിത്ത്, എ കെ അജീഷ് എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ് സമ്മാനം നൽകി.










0 comments