ad
Deshabhimani

വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കണം

കേന്ദ്രസർക്കാർ 
ഓഫീസുകളിലേക്ക് തൊഴിലാളി മാർച്ച്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 08, 2026, 12:37 AM | 1 min read

ആലപ്പുഴ

ഇന്ധന വിലവർധനയ്‌ക്കെതിരെ സിഐടിയു നേതൃത്വത്തിൽ തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില അടിക്കടി വർധിപ്പിച്ച്‌ കേന്ദ്രസർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്‌. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്‌ മാർച്ച്‌. ആലപ്പുഴ ബിഎസ്‌എൻഎൽ ഓഫീസ്‌ മാർച്ച്‌ സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്‌ജൻ ഉദ്ഘാടനംചെയ്യും. രാവിലെ ഒമ്പതിന്‌ ട‍ൗൺഹാൾ പരിസരത്തുനിന്ന്‌ മാർച്ച്‌ ആരംഭിക്കും. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ചേർത്തലയിലും പ്രസിഡന്റ്‌ -എച്ച് സലാം മാരാരിക്കുളത്തും എൻ ആർ ബാബുരാജ് അരൂരും കെ ആർ ഭഗീരഥൻ കഞ്ഞിക്കുഴിയിലും ടി കെ ദേവകുമാർ അമ്പലപ്പുഴയിലും കെ രഘുനാഥ് കുട്ടനാടും കെ കെ അശോകൻ തകഴിയിലും സി ഷാംജി ഹരിപ്പാടും ബി അബിൻഷ കാർത്തികപ്പള്ളിയിലും ജി രാജമ്മ മാവേലിക്കരയിലും എ മഹേന്ദ്രൻ കായംകുളത്തും സുനിത കുര്യൻ ചെങ്ങന്നൂരിലും കോശി അലക്‌സ് മാന്നാറിലും ആർ ഹരിദാസൻനായർ ചാരുംമൂട്ടിലും സമരം ഉദ്ഘാടനംചെയ്യും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home