ad
Deshabhimani

ഓർമമരം നട്ടു

perumbavoor

പെരുമ്പാവൂർ നഗരസഭ 21–-ാം വാർഡിലെ അങ്കണവാടിയിൽ മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻനായരുടെ ഓർമയ്ക്കായി മരംനട്ട് നഗരസഭ ചെയർപേഴ്സൺ കെ എൻ സംഗീത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 08, 2026, 01:16 AM | 1 min read

പെരുമ്പാവൂർ


നഗരസഭ 21–-ാം വാർഡിൽ പെരുമ്പാവൂരിലെ പൗരപ്രമുഖരുടെ നാമധേയത്തിൽ ഓർമമരം നട്ടു. കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം 12–-ാം നമ്പർ അങ്കണവാടിയിലാണ് മരം നട്ടത്.


പി കെ വാസുദേവൻനായർ, പി ഗോവിന്ദപിള്ള, പി പി തങ്കച്ചൻ, ടി എച്ച് മുസ്തഫ, പി ആർ ശിവൻ, ഡോ. ഡി ബാബുപോൾ, കെ എൻ ജി കർത്ത, ഡോ. കെ എ ഭാസ്കരൻ, ടി പി ഹസൻ, എസ് ശിവശങ്കരപ്പിള്ള എന്നിവരുടെ പേരിലാണ് ഓർമമരം നട്ടത്. നഗരസഭാ ചെയർപേഴ്സൺ കെ എൻ സംഗീത ഉദ്ഘാടനം ചെയ്തു.


മനോജ് മൂത്തേടൻ എംഎൽഎ, ടി എം സക്കീർഹുസൈൻ, ബിജു ജോൺ ജേക്കബ്, ടി എൻ അരുൺകുമാർ, മിനി ജോഷി, സതി ജയകൃഷ്ണൻ, കെ പി റെജിമോൻ, പോൾ പാത്തിക്കൽ, വി പി ഖാദർ എന്നിവരാണ് മരംനട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home