ad
Deshabhimani

കരുതലിൻ 
സ്‌നേഹസ്‌പർശം

സ്‌ത്രീസുരക്ഷാ പദ്ധതി 75,546

എൽഡിഎഫ്‌ സർക്കാരിന്റെ സ്‌ത്രീസുരക്ഷാ പദ്ധതിയെ ആഹ്ലാദത്തോടെ വരവേൽക്കുകയാണ്‌ സ്‌ത്രീകൾ.
avatar
സ്വന്തം ലേഖകൻ

Published on Feb 14, 2026, 01:18 AM | 1 min read

ആലപ്പുഴ

കാണാപ്പണികളുടെ ഭാരം ചുമടേറ്റി വീടിനെ നയിക്കുന്നവരുടെ അധ്വാനത്തെയും അഭിമാനത്തെയും അംഗീകരിച്ച എൽഡിഎഫ്‌ സർക്കാരിന്റെ സ്‌ത്രീസുരക്ഷാ പദ്ധതിയെ ആഹ്ലാദത്തോടെ വരവേൽക്കുകയാണ്‌ സ്‌ത്രീകൾ. വീട്ടമ്മമാർക്ക് പെൻഷനെന്ന സർക്കാർ വാഗ്ദാനത്തെ അത്ഭുതമായും സ്വപ്നമായും ചിത്രീകരിച്ച യുഡിഎഫിനും ബിജെപിക്കും അവരെ പിന്തുണച്ച വലതുപക്ഷ മാധ്യമങ്ങൾക്കും മറുപടിയായി ബുധനാഴ്‌ച ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം 10.18 ലക്ഷം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണമെത്തി. ജില്ലയിൽ 75,546 പേർക്ക്‌ ആയിരം രൂപ വീതം അക്ക‍ൗണ്ടിലെത്തി. വെള്ളി വരെ 1,27,503 അപേക്ഷകൾ ലഭിച്ചു. 86,812 അപേക്ഷകൾ തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ചു.- എട്ടിന്‌ മുമ്പ്‌ പരിശോധന- പൂർത്തിയാക്കിയ അപേക്ഷകർക്കാണ്‌ ആദ്യഘട്ടം പണം അനുവദിച്ചത്‌. ബാക്കി അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി അടുത്ത ആഴ്‌ച തുക കൈമാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home