ad
Deshabhimani

വനിതാദിനം ആഘോഷിച്ചു

ബാർ അസോസിയേഷൻ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം ജൂഡീഷ്യൽ ഒന്നാംക്ലാസ്‌ മാജിസ്‌ട്രേറ്റ് ദൃശ്യ ബാലകൃഷ-്‌ണൻ ഉദ്ഘാടനംചെയ്യുന്നു

ബാർ അസോസിയേഷൻ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം ജൂഡീഷ്യൽ ഒന്നാംക്ലാസ്‌ മാജിസ്‌ട്രേറ്റ് ദൃശ്യ ബാലകൃഷ-്‌ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 10, 2026, 12:51 AM | 1 min read

ചാരുംമൂട്
താമരക്കുളം നാലുമുക്ക് സർഗധാര ലൈബ്രറി ആൻഡ്‌ റീഡിങ്‌ ക്ലബ്ബിൽ വനിതാദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷീജാദേവി ഉദ്ഘാടനംചെയ-്‌തു. വനിതാവേദി പ്രസിഡന്റ് പാത്തുമുത്ത് അധ്യക്ഷയായി. സ-്‌ത്രീകളുടെ ആരോഗ്യവും ജീവിതശൈലിയും സംബന്ധിച്ച്‌ താമരക്കുളം എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ഷെറീന ഹാഷിം ക്ലാസെടുത്തു. ലൈബ്രറി അംഗങ്ങളായ സജീന, തുളസി, ജബനിസ ബീവി, സീന നവാസ് എന്നിവർ സംസാരിച്ചു. നൂറ്റിമൂന്നാം വയസിലും ഉപജീവനത്തിനായി അധ്വാനിക്കുന്ന മുതിർന്ന പൗരയായ കൊച്ചുപെണ്ണ്, സിഡിഎസ് ചെയർപേഴ്സണായി എട്ടുവർഷത്തെ സേവനം പൂർത്തിയാക്കിയ ഡി സതി, സർക്കാർ സർവീസിൽ നിയമനം കിട്ടിയ നസീന, രൂപനാഥ്, നഴ്‌സിങിൽനിന്ന്‌ എംബിബിഎസ് എന്ന സ്വപ്‌നം പൂർത്തീകരിച്ച ഡോ. സമീറ ഷാനവാസ് എന്നിവരെ ആദരിച്ചു.
ഹരിപ്പാട്
ബാർ അസോസിയേഷൻ നേതൃത്വത്തിൽ നടന്ന വനിതാദിനാഘോഷം ജൂഡിഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ് ദൃശ്യ ബാലകൃഷ-്‌ണൻ ഉദ്ഘാടനംചെയ-്‌തു. എക-്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം രഞ്ജിനി ആർ പിള്ള അധ്യക്ഷയായി. മുൻ ഗവ. പ്ലീഡർ സഫിയ സുധീർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എ ആര്യ, അഡ്വ. എസ് വി അഞ്ജലി എന്നിവർ സംസാരിച്ചു. മുതിർന്ന വനിതാ അഭിഭാഷക വിജയാംബിക, മുതിർന്ന ക്ലർക്ക് ജാനകിയമ്മ എന്നിവരെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home