ad
Deshabhimani

എന്ന്‌ ലഭിക്കും ആറാട്ടുവഴി 
ബീച്ച് പാലത്തിന് ശാപമോക്ഷം

അപകടാവസ്ഥയിലായ ആറാട്ടുവഴി ബീച്ച് പാലം

അപകടാവസ്ഥയിലായ ആറാട്ടുവഴി ബീച്ച് പാലം

വെബ് ഡെസ്ക്

Published on Jul 24, 2026, 01:51 AM | 1 min read

തുറവൂർ
തീരദേശവാസികൾ ഏറെ ആശ്രയിക്കുന്ന ആറാട്ടുവഴി ബീച്ച് നടപ്പാലം പുതുക്കിപ്പണിയണമെന്ന ആവശ്യംശക്തം. മൂന്ന്‌ പതിറ്റാണ്ടുമുമ്പ് നിർമിച്ച പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്. പാലത്തിന്റെ കൈവരികൾ എല്ലാം തകർന്നു. അന്ധകാരനഴി പൊഴിച്ചാലിന് കുറുകെ പട്ടണക്കാട് പഞ്ചായത്തിലെ ആരാശുപുരം, ആറാട്ടുവഴി, പടിഞ്ഞാറെ വെട്ടക്കൽ, അഴീക്കൽ വാർഡുകളെ ബന്ധിച്ച് 65 മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലുമാണ് പാലം. മത്സ്യ, കയർതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുനിന്ന് വെട്ടയ്‌ക്കൽ ഗവ. ആശുപത്രി, പട്ടണക്കാട് വില്ലേജ് ഓഫീസ്, ഉഴുവ കൃഷിഭവൻ, പട്ട‌ണക്കാട് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ എത്താൻ ആശ്രയിക്കുന്നത് പാലത്തെയാണ്. പാലം അപകടാവസ്ഥയിലായതോടെ ഏഴ് ‌കിലോമീറ്റർ ചുറ്റി അന്ധകാരനഴിയോ തൈക്കലോവഴി ദേശീയപാതയിൽ എത്തേണ്ട സ്ഥിതിയാണ്. 2018ൽ മന്ത്രി പി തിലോത്തമന്റെ ഇടപെടലിൽ പാലം നിർമാണത്തിന് ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. വാഹനഗതാഗതത്തിന് 10 മീറ്റർ വീതിയിൽ പാലം പുനർ നിർമിക്കാനായിരുന്നു പദ്ധതി. തുടർന്ന് മണ്ണുപരിശോധനയും നടത്തി. എന്നാൽ തുട പ്രവർത്തനങ്ങൾ നിലച്ചു. ഗതാഗതത്തിന് യോഗ്യമായ പാലം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home