"സൂംബക്കെന്താ കുഴപ്പം'

ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺഹാളിന് സമീപം കുട്ടികൾ അവതരിപ്പിച്ച സൂംബ നൃത്തം
ആലപ്പുഴ
‘സൂംബക്കെന്താ കുഴപ്പം. കുഴപ്പം കാണുന്ന കണ്ണുകൾക്കാണ്’ എന്ന മുദ്രാവക്യവുമായി ബാലസംഘം ജില്ലാ കമ്മിറ്റി സൂംബ അവതരിപ്പിച്ചു. മുനിസിപ്പൽ ടൗൺഹാളിന് സമീപം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 60 കുരുന്നുകൾ സൂംബ കോ–-ഓർഡിനേറ്റർ സ്‌നേഹ ആന്റണിക്കൊപ്പം ചുവടുവച്ചു. ലഹരിക്കെതിരെ ഞങ്ങൾ സൂംബയോടൊപ്പം പരിപാടി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം കെ എസ് നിമിഷ അധ്യക്ഷയായി. സിപിഐ എം ആലപ്പുഴ ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ, പി പി ചിത്തരഞ്ജൻ എംഎൽഎ, ബാലസംഘം ജില്ലാ സെക്രട്ടറി അഭിരാം രഞ്ജിത്ത്, ജില്ലാ കൺവീനർ കെ ഡി ഉദയപ്പൻ, ഏരിയ കൺവീനർ എം ബാബു, ബാലസംസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി എ നവാസ്, ഏരിയ സെക്രട്ടറി ജിസ്വാൻ സജീവ് എന്നിവർ സംസാരിച്ചു.









0 comments