ക്ഷേമം മുടക്കി


സ്വന്തം ലേഖകൻ
Published on Nov 02, 2026, 12:54 AM | 2 min read
ആലപ്പുഴ
ക്ഷേമ പെൻഷൻ മസ്‌റ്ററിങ് അവസാനിച്ചപ്പോള്‍ ജില്ലയിൽ സാമൂഹ്യക്ഷേമ, ക്ഷേമനിധി ബോര്‍ഡ് പെൻഷൻ വാങ്ങിയിരുന്ന അരലക്ഷത്തോളം ഗുണഭോക്താക്കള്‍ മസ്റ്ററിങ് നടത്താത്തതിനാൽ പുറത്തായി. സേവനപോര്‍ട്ടൽ പ്രകാരം സാമൂഹ്യക്ഷേമ പെൻഷന് അര്‍ഹരായ ജില്ലയിലെ 3,45,484 ഗുണഭോക്താക്കളിൽ 3,21,570 പേരാണ് മസ്‌റ്ററിങ് പൂര്‍ത്തീകരിച്ചത്. 23,914 പേര്‍ പുറത്തായി. ജില്ലാതലത്തിലുള്ള വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ പെൻഷൻ വാങ്ങുന്ന 17,148 പേര്‍ പുറത്തായി. ഇരു വിഭാഗങ്ങളിലുമായി 41,062 ഗുണഭോക്താക്കളാണ് പുറത്തായത്. ഇവര്‍ക്ക് ക്ഷേമപെൻഷൻ ലഭിക്കില്ല. ഇതുകൂടാതെ സംസ്ഥാനതലത്തിൽ പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡുകളിലെ കണക്കുകൂടി എടുക്കുമ്പോള്‍ ജില്ലയിൽ പുറത്താക്കപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരും. കര്‍ഷകത്തൊഴിലാളി പെൻഷന് അര്‍ഹരായ 36,346 പേരിൽ 34,690 പേരാണ് മസ്റ്ററിങ് നടത്തിയത്. 1656 പേര്‍ പുറത്തായി. വാര്‍ധക്യപെൻഷനിൽ 2,03,021 പേരിൽ 1,86,531 പേരാണ് പൂര്‍ത്തീകരിച്ചത്. 16,490 പേര്‍ പുറത്തായി. ഭിന്നശേഷി പെൻഷനിൽ 25475 പേരിൽ 23934 പേര്‍ പൂര്‍ത്തിയാക്കി. പുറത്തായത് 1541 പേര്‍. വിധവാപെഷൻനിൽ 75,718 പേരിൽ 71,730 പേര്‍ മസ്‌റ്ററിങ് നടത്തി. 3988 പേര്‍ പുറത്തായി. അവിവാഹിതകള്‍ക്കുള്ള പെൻഷനിൽ 4924പേരിൽ 4685 പേര്‍ പൂര്‍ത്തിയാക്കി. 239 പേര്‍ പുറത്തായി. സഹകരണബാങ്കുകൾ മുഖാന്തരം പെൻഷൻ വീട്ടിലെത്തിച്ചിരുന്ന രീതി യുഡിഎഫ് സർക്കാർ നിർത്തലാക്കിയതോടെ പ്രായമായവരും കിടപ്പുരോഗികളും പെൻഷൻ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്. സാങ്കേതികത്തകരാറുകൾ കാരണം മസ്‌റ്ററിങ് മുടങ്ങിയപ്പോൾ സർക്കാർ കൃത്യമായി ഇടപെടാത്തതും പ്രശ്‌നമായി.
4882 കയര്‍ തൊഴിലാളികള്‍ പുറത്ത്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് – 227, അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡ് – 399, ബിൽഡിങ് ആൻഡ് അദർ കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ് – 3952, കയർ വർക്കേഴ്‌സ് – 4882, കശുവണ്ടിത്തൊഴിലാളി – 4928, ചുമട്ടുതൊഴിലാളി – 474, ലോട്ടറി തൊഴിലാളി – 108, മോട്ടോർ തൊഴിലാളി – 178, തുന്നൽ തൊഴിലാളി – 1864, കട – വാണിജ്യ തൊഴിലാളി – 103, ചെറുകിട തോട്ടംതൊഴിലാളി – മൂന്ന് , മരംകയറ്റ തൊഴിലാളി – 30 എന്നിങ്ങനെയാണ് ജില്ലാതലത്തിൽ ക്ഷേമനിധി ബോര്‍ഡില്‍ മസ്‌റ്ററിങ് നടത്താത്തിനാൽ പുറത്തായവരുടെ എണ്ണം.









0 comments