ad
Deshabhimani

വികസന മുന്നേറ്റജാഥയ്ക്ക് 
-ചെങ്ങന്നൂരിൽ സ്വാഗതസംഘമായി

vikasanamunnetta jadha

വികസന മുന്നേറ്റജാഥ ചെങ്ങന്നൂർ മണ്ഡലം സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം 
ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:20 AM | 1 min read

ചെങ്ങന്നൂർ

ഫെബ്രുവരി എട്ടിന് ചെങ്ങന്നൂരിൽ എത്തുന്ന വികസന മുന്നേറ്റജാഥയുടെ സ്വീകരണത്തിന്‌ എൽഡിഎഫ്‌ മണ്ഡലതല സ്വാഗതസംഘം രൂപീകരിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. സിപിഐ ചെങ്ങന്നൂർ മണ്ഡലം സെക്രട്ടറി ആർ സന്ദീപ് അധ്യക്ഷനായി. എൽഡിഎഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കൺവീനർ എം എച്ച് റഷീദ്, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, മാന്നാർ ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, ജി ഹരികുമാർ, ഗിരീഷ് ഇലഞ്ഞിമേൽ, ടി കെ ഇന്ദ്രജിത്ത്, സജി കീളാത്ര, ഷാജി പട്ടന്താനം എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാനും എൻസിപി നേതാവുമായിരുന്ന കെ ആർ സോമന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു​. ഭാരവാഹികൾ: ​മന്ത്രി സജി ചെറിയാൻ, ആർ നാസർ, ബി സോളമൻ, ജേക്കബ് തോമസ് അരികുപുറം, ഗിരീഷ് ഇലഞ്ഞിമേൽ, ഉമ്മൻ ആലുംമൂട്ടിൽ, ടി കെ ഇന്ദ്രജിത്ത് (രക്ഷാധികാരികൾ). ജി ഹരികുമാർ (ചെയർമാൻ). പ്രസന്നൻ, കെ എം സലിം, ടിറ്റി എം വർഗീസ്, ഷാജി പട്ടന്താനം (വൈസ്ചെയർമാൻമാർ), എം എച്ച് റഷീദ് (കൺവീനർ), സജി കീളാത്ര, ജെയിംസ് ശമുവേൽ, ആർ രാജേഷ്, പുഷ്‌പലത മധു, അസ്‌ലം ഷാ (ജോയിന്റ്‌ കൺവീനർമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home