ചമ്പക്കുളം മൂലം വള്ളംകളി
വരവറിയിച്ച് സാംസ്‌കാരിക ഘോഷയാത്ര

മങ്കൊമ്പ്
ബുധനാഴ്‌ച നടക്കുന്ന ചരിത്രപ്രസിദ്ധമായ മൂലം വള്ളംകളിക്ക് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. സാംസ്‌കാരികമന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. ചമ്പക്കുളം ഗോവേന്ദ ജങ്‌ഷനിൽ ഘോഷയാത്ര അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷ് ഫ്ലാഗ്ഓഫ്ചെയ്‌തു. വള്ളംകളിരംഗത്തെ ആദ്യകാല പ്രമുഖരെ നടൻ പ്രമോദ് വെളിയനാട് ആദരിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, വൈസ്‌പ്രസിഡന്റ് എം എസ് ശ്രീകാന്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ജി ജലജകുമാരി, മിനി മന്മഥൻനായർ, ടി ടി സത്യദാസ്, എം സി പ്രസാദ്, ആൻസി ബിജോ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റുമാരായ സാജു കടമ്മാട്, അഗസ്‌റ്റിൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ വേണുഗോപാൽ, കുട്ടനാട് തഹസിൽദാർ ഷിബു സി ജോബ്, ജലോത്സവ സമിതി ഭാരവാഹികളായ കെ ജി അരുൺകുമാർ, അജിത്ത് പിഷാരത്, എ വി മുരളി, ജോപ്പൻ ജോയ് വാരിക്കാട്, അഗസ്‌റ്റിൻ ജോസ്, വർഗീസ് ജോസഫ് വലിയകൻ, സോഫിയ മാത്യു, ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു.









0 comments