സ്‌കൂളിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനം തുടങ്ങി

ലജ്നത്തുൽ മുഹമ്മദിയ്യ എൽപി സ്‌കൂളിൽ സ്ഥാപിച്ച വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാന്റ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
എച്ച് സലാം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 98,316 രൂപ ചെലവിൽ ലജ്നത്തുൽ മുഹമ്മദിയ്യ എൽപി സ്‌കൂളിൽ സ്ഥാപിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങി. വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് റിവേഴ്സ് ഓസ്‌മോസിസ് (ആർഒ) പ്ലാന്റ് സ്ഥാപിച്ചത്. എച്ച് സലാം ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ മാനേജർ എ എം നസീർ, ലജ്നത്തുൽ മുഹമ്മദിയ്യ ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ, കൗൺസിലർ സിമി ഷാഫിഖാൻ, പ്രധാനാധ്യാപകൻ അബ്‌ദുൽ മാഹിൻ റഷീദ്, സ്‌റ്റാഫ് സെക്രട്ടറി പി എസ് സുൾഫത്ത് എന്നിവർ സംസാരിച്ചു.










0 comments