ad
Deshabhimani

ജലശുദ്ധീകരണ പ്ലാന്റ്‌ 
ഉദ്ഘാടനംചെയ്‌തു

Water Treatment Plant

സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സ്ഥാപിച്ച 
ജലശുദ്ധീകരണ പ്ലാന്റ്‌ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 13, 2025, 12:41 AM | 1 min read

ആലപ്പുഴ ​

സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എംഎൽഎ കുടിവെള്ളപദ്ധതിയുടെ ഭാഗമായി ജലശുദ്ധീകരണ പ്ലാന്റ്‌ പ്രവർത്തനസജ്ജമായി. എച്ച് സലാം എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 98,316 രൂപ ചെലവിലാണ്‌ നിർമാണം. ​ എച്ച് സലാം എംഎൽഎ പ്രവർത്തനം ഉദ്ഘാടനംചെയ്‌തു. ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ ദീപ്തി, ഡോ. മനീഷ്‌നായർ, പിആർഒ എം കെ രമ്യ, ആശുപത്രി വികസന സമിതിയംഗം ബീന റസാഖ്‌, സ്‌റ്റാഫ് കൗൺസിൽ സെക്രട്ടറി വി ജയറാം, നഴ്സിങ് ഓഫീസർ ബിസ്‌മി അസീസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home