ad
Deshabhimani

കുടിവെള്ളപദ്ധതി അടിയന്തരമായി പൂർത്തിയാക്കുക: വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2025, 12:31 AM | 1 min read

​ഹരിപ്പാട്

സമഗ്ര കുടിവെള്ളപദ്ധതി അടിയന്തരമായി പൂർത്തിയാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു ) ഹരിപ്പാട് ബ്രാഞ്ച് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്താനും പിഎസ്‌സി വഴി റിട്ടയർമെന്റിന് ആനുപാതികമായി ജീവനക്കാരെ നിയമിക്കാനും യത-്‌നിക്കുന്ന ഇടതുസർക്കാരിനെ പിന്തുണയ-്‌ക്കാൻ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള ഇടപെടൽ നടത്താനും യോഗം തീരുമാനിച്ചു. സിഐടിയു ഹരിപ്പാട് ഏരിയ സെക്രട്ടറി എം തങ്കച്ചൻ ഉദ്ഘാടനംചെയ-്‌തു. എസ് രാജേഷ് അധ്യക്ഷനായി. യൂണിയൻ ജില്ലാ ട്രഷറർ കെ സി സഞ്ജീവ്, ബ്രാഞ്ച് സെക്രട്ടറി അരുൺദാസ്, ജില്ലാ സെക്രട്ടറിയറ്റംഗം കെ ബിജു, എസ് രതീഷ്, മാത്യു വർഗീസ്, തേജസ്‌, നന്ദു സതീഷ്, മനോജ്‌കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home