ad
Deshabhimani

കുട്ടനാട്ടിൽ വോട്ടുയന്ത്രം ബോട്ടിലെത്തും

ബോധവൽക്കരണത്തിന്റെ ഭാഗമായി വോട്ടുയന്ത്രവുമായി 
ബോട്ട് എത്തിയപ്പോൾ
വെബ് ഡെസ്ക്

Published on Feb 20, 2026, 12:14 AM | 1 min read

മങ്കൊമ്പ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്കിടയിൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിന് കുട്ടനാട് നിയോജകമണ്ഡലത്തിൽ ‘മൊബൈൽ ഡെമോൺസ്ട്രേഷൻ ബോട്ട്' പര്യടനത്തിന് തുടക്കമായി. റോഡ് മാർഗം എത്തിച്ചേരാൻ കഴിയാത്ത ഉൾനാടൻ പ്രദേശങ്ങളിലെ വോട്ടർമാർക്ക് വോട്ടിങ് രീതി നേരിട്ട് പരിശീലിക്കുന്നതിന് സജ്ജീകരിച്ച ബോട്ടിന്റെ ജില്ലാതല ഉദ്ഘാടനം കലക്‌ടർ അലക്‌സ്‌ വർഗീസ് നടത്തി. കുട്ടനാട് താലൂക്ക് ഓഫീസിന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ അഡീഷണൽ സിഇഒ ടി അനീഷ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്‌ടർ എസ് ബിജു, കുട്ടനാട് തഹസിൽദാർ പ്രീത പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു. വരുംദിവസങ്ങളിൽ കുട്ടനാട്ടിലെ എല്ലാ പോളിങ് സ്‌റ്റേഷൻ പരിധികളിലും പ്രധാനകേന്ദ്രങ്ങളിലുമെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home