വികെടിയു ജില്ലാ സമ്മേളനത്തിന് സംഘാടക സമിതിയായി

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി പി പവനൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ആലപ്പുഴ പട്ടണത്തിൽ ആഗസ്ത് എട്ട്, ഒൻപത് തീയതികളിൽ ചേരുന്ന വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സമ്മേളനത്തിന് സംഘാടകസമിതി രൂപീകരിച്ചു. പി പി പവനൻ ( ചെയർമാൻ) ടി എ നാസർ, വി ടി രാജേഷ്, ടി എ നിസാർ, എസ് സുരേഷ്, കെ ജെ പ്രവീൺ,എം വി ഹൽത്താഫ്, വി ഗോപാലകൃഷ്ണൻ നായർ, ഷീല ജെയിംസ്( വൈസ് ചെയർമാൻമാർ) എം സുനിൽകുമാർ ( ജനറൽ കൺവീനർ) പി കെ ഫൈസൽ, എൻ സജീർ, എസ് എം ഹുസൈൻ, ടി സന്തോഷ് കുമാർ (കൺവീനർമാർ) എന്നിവരാണ് ഭാരവാഹികൾ. സംഘാടകസമിതി രൂപീകരണയോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി പി പവനൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി എ നാസർ അധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി എം സുനിൽകുമാർ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി കെ ഫൈസൽ, എൻ സജീർ, വിവിധ യൂണിയൻ നേതാക്കളായ എസ് സുരേഷ്, എം വി ഹൽത്താഫ്, വി ഗോപാലകൃഷ്ണൻ നായർ, എസ് എം ഹുസൈൻ, ടി സന്തോഷ് കുമാർ, ഷീല ജെയിംസ് എന്നിവർ സംസാരിച്ചു.










0 comments