വിഷരഹിത പച്ചക്കറികളിൽ വിഷുക്കണി

കഞ്ഞിക്കുഴിയിൽ ശുഭകേശന്റെ കൃഷിയിടത്തിലെ കണിവെള്ളരി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ-്‌കുമാർ ഉദ്ഘാടനംചെയ്യുന്നു
സ്വന്തം ലേഖകന്‍
Published on Apr 13, 2026, 01:11 AM | 1 min read
കഞ്ഞിക്കുഴി
കഞ്ഞിക്കുഴിയിലെ കർഷകർക്ക് വിഷുക്കാലം പച്ചക്കറികളുടെ മികച്ച വിപണനകാലം കൂടിയാണ്. വിഷുവിപണി ലക്ഷ്യംവച്ച് ജനുവരിമുതൽ ആരംഭിച്ച കൃഷിയിൽ കണിവെള്ളരിയും കണിമത്തനും വിളവെടുത്തു കഴിഞ്ഞു. മുൻകൂർ ബുക്കിങ്ങിലൂടെയാണ് പല കർഷകരും ഇവ വിറ്റഴിച്ചത്. സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ ശുഭകേശനും സാനുവും സുനിലും സുജിത്തും രേഷ-്‌മയും ആഷയുമൊക്കെ കുട്ടക്കണക്കിന് കണിവെള്ളരിയും അസിളി മത്തനും ഇതിനകം വിറ്റുതീർത്തു.ശുഭകേശൻ കൃഷിയിടത്തിൽത്തന്നെയാണ് വിപണനവും ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ-്‌കുമാർ വിളവെടുപ്പ് ഉദ്ഘാടനംചെയ-്‌തു. വൈസ-്‌പ്രസിഡന്റ് ലജിത തിലകൻ, പഞ്ചായത്തംഗം സജിത ബൈജു, കർമസേന കൺവീനർ ജി ഉദയപ്പൻ, ഫാം ഇൻഫർമേഷൻ ഉദ്യോഗസ്ഥൻ സുമേഷ് എന്നിവർ പങ്കെടുത്തു. പയറും പടവലവും പാവലും പീച്ചിലും മത്തനും ഇളവനും വെണ്ടയുമെല്ലാം പാടശേഖരങ്ങളിലും പറമ്പിലും നിരവധി കർഷകർ കൃഷിചെയ-്‌തിട്ടുണ്ട്. സാനു പാപ്പറമ്പിൽ ഇത്തവണ പരമ്പരാഗത രീതിയിലാണ് പാവൽ കൃഷിയിറക്കിയത്. പ്രിയങ്ക, മായ ഇനത്തിലുള്ള പാവലാണ് സാനു കൃഷിചെയ-്‌തത്. വിഷരഹിത പച്ചക്കറികളുടെ വിഷുക്കണി കിറ്റും ഇത്തവണ സാനു വിപണിയിലിറക്കുന്നുണ്ട്. കാട്ടുകട എ ഗ്രേഡ് പച്ചക്കറി ക്ലസ്‌റ്ററിന്റെ ആഭിമുഖ്യത്തിൽ 450 രൂപ നിരക്കിലാണ് വിഷുക്കണിക്കാവശ്യമായ പച്ചക്കറികളും പഴവർഗങ്ങളും കൊന്നപ്പൂവും നൽകുന്നത്.പട്ടത്താനം സജി, പ്രതാപൻ, പി കെ ശശി, ഹരിദാസ് പുത്തൻവെളി, സാംബശിവൻ പുത്തൻവെളി, ശശികല പുഴാരത്ത്, പുഷ-്‌പജൻ ഉത്തരപ്പള്ളി, സാബു, പ്രസാദ്, സതീഷ്, പ്രദീപ് അറക്കൽ, ചന്ദ്രബാബു കരിമറ്റത്തിൽ ഹരിദാസ് കുലവടി, അനീഷ് കിഴക്കേവെളി, കുഞ്ഞുമോൻ സായി, ആനന്ദൻ അഞ്ചാതറ തുടങ്ങിയ കർഷകർക്കെല്ലാം വിഷുക്കാലകൃഷിയിൽ മികച്ച വിളവുകിട്ടി. ദേശീയപാതാ നിർമാണം മൂലം ചെറിയ പാതയോര വിപണനകേന്ദ്രങ്ങൾ പലതും പൊളിച്ചുമാറ്റേണ്ടിവന്നത് കർഷകരുടെ നേരിട്ടുള്ള വിപണനം ഇല്ലാതാക്കി. പഞ്ചായത്തും കൃഷിഭവനും വിഷുക്കാല പച്ചക്കറി കൃഷിക്കാവശ്യമായ നടീൽ വസ-്‌തുക്കൾ വാങ്ങി നൽകിയിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിലും സംഘകൃഷിയുണ്ടായിരുന്നു.










0 comments