ad
Deshabhimani

ആവേശരാവുറങ്ങാതെ ‘വെന‍ീസ്‌’

football

ലോകകപ്പ് ഫുട്ബോൾ ഫെെനൽ മത്സരം ആലപ്പുഴ ബീച്ചിൽ ഒരുക്കിയ ബിഗ് സ്-്ക്രീനിൽ കാണുന്ന ആരാധകരുടെ ആവേശം

വെബ് ഡെസ്ക്

Published on Jul 20, 2026, 02:42 AM | 1 min read

ആലപ്പുഴ

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ്‌ സ്‌റ്റേഡിയത്തിലെ ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനൽ മത്സരത്തിനൊപ്പം ആവേശത്തിമിർപ്പിൽ ആലപ്പുഴയും. ഫുട്‌ബോളിലെ പുതിയ രാജാക്കൻമാർക്കായുള്ള പോരാട്ടം കാണാൻ ഞായർ അർധരാത്രി ആരാധകർ നഗരത്തിലേക്കൊഴുകി. പൊലീസിന്റെ പൂട്ടുകൾ പൊട്ടിച്ച്‌ ആരാധകർ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കൈയടക്കി. ബീച്ചിലും ക്ലബ്ബുകളിലും സാംസ‍്കാരിക കേന്ദ്രങ്ങളിലും ടർഫുകളിലുമായി ആയിരങ്ങളാണ്‌ ബിഗ്‌ സ്‌ക്രീനുകൾക്കുമുന്നിൽ മത്സരം കണ്ടത്‌. ടീമുകളുടെ പതാകകളുയർത്തിയും ബാൻഡ്‌വാദ്യങ്ങൾ മുഴക്കിയും പടക്കംപൊട്ടിച്ചും തെരുവുകളിൽ ആരാധകർ രാവ്‌ പകലാക്കി. പ്രിയ താരങ്ങളുടെ ജഴ്‌സിയണിഞ്ഞ് നൃത്തച്ചുവടുകളുമായി ഫുട്‌ബോൾ പ്രേമികൾ ഉത്സവാന്തരീക്ഷംതീർത്തു. ലോകകപ്പ്‌ ഫൈനലിൽ അർജന്റീന – സ്‌പെയിൻ കലാശപ്പോരാട്ടം തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുന്പ്‌ ഫുട്ബോൾ ആരാധകരാൽ ബീച്ച്‌ നിറഞ്ഞു. ഇരിപ്പിടങ്ങളെല്ലാം രാത്രി 10.30 ഓടെ ഫുട്‌ബോൾ പ്രേമികൾ കൈയടക്കി. അർജന്റീനയുടെയും സ്‌പെയിനിന്റെയും ജഴ്സി അണിഞ്ഞ്‌ കലാശ പോരാട്ടം കളറാക്കി. ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയാണ്‌ തിയറ്ററുകളിൽ പ്രദർശനം ഒരുക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home