മദ്യ മാഫിയകളുമായി യുഡിഎഫ് സര്‍ക്കാര്‍ ഡീൽ
തെരുവിൽ യുവജനരോഷം

മദ്യ മാഫിയകള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിനെതിര ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആലപ്പുഴ കലക്‍ടറേറ്റ് മാർച്ചിൽ റോഡിൽകിടന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ബലംപ്രയോഗിച്ച് അറസ്‍റ്റുചെയ്യുന്നു
ആലപ്പുഴ
മദ്യ മാഫിയകള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ യുവജനരോഷം അണപൊട്ടി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കലക്‍ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ യുവജനരോഷമുയര്‍ന്നു. മുദ്രാവാക്യങ്ങളുമായി നീങ്ങിയപ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് കലക്‍ടറേറ്റ് വളപ്പിൽ കയറി പ്രതിഷേധച്ചൂടറിയിച്ചു. ഇ എം എസ് സ്‌റ്റേഡിയത്തിന് മുന്നിൽനിന്ന് വൻ പ്രകടനമായാണ് പ്രവര്‍ത്തകര്‍ കലക്‍ടറേറ്റിന് മുന്നിലെത്തിയത്. കരിമണൽ ഖനനം സ്വകാര്യമേഖലയ്‍ക്ക് കൈമാറുന്നതടക്കം ജനദ്രോഹ നയങ്ങള്‍ക്കെതിരെയും മുദ്രാവാക്യമുയർന്നു. പ്രവര്‍ത്തകരെ മർദിച്ച പൊലീസുകാരൻ മദ്യലഹരിയിലായിരുന്നെന്ന ആരോപണമുയർന്നു. തുടര്‍ന്ന് പൊലീസുകാരനെ അവിടെനിന്ന് മാറ്റി. മണിക്കൂറുകളോളം പ്രതിഷേധിച്ച നേതാക്കളെ ഉൾപ്പെടെ അറസ്‌റ്റ് ചെയ്‍ത് നീക്കി. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ സമരം ഉദ്ഘാടനംചെയ്‍തു. പ്രസിഡന്റ് എസ് സുരേഷ്‍കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാംകുമാര്‍ സ്വാഗതം പറഞ്ഞു. ദിനൂപ് വേണു, അജ്‍മൽ ഹസൻ, വി കെ സൂരജ്, പി എ അൻവര്‍, അനുപമ സൈജു, ജെ മിനീസ, അനുപ്രിയ ദിനൂപ്, പി എ അഖിൽ, എ എ അക്ഷയ്, എസ് മുകുന്ദ്, കെ ആര്‍ രാംജിത് തുടങ്ങിയവര്‍ സംസാരിച്ചു.









0 comments