സുപരിചിതൻ സജിചെറിയാൻ

ചെങ്ങന്നൂർ
എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് ചെറിയനാട് പഞ്ചായത്തിൽ ഹൃദ്യമായ വരവേൽപ്പ്. രാവിലെ കൊല്ലകടവിൽ എത്തിയ സ്ഥാനാർഥി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും എത്തി വോട്ടഭ്യർഥിച്ചു. കൊല്ലകടവ് ജങ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുളളവർ പ്രിയ സാരഥിയെ സ്വീകരിച്ചു. കടയിക്കാട്, ഓട്ടാഫീസ്, കിഴക്കേമുക്ക് , ഞാഞ്ഞൂക്കാട് പ്രദേശങ്ങളിലെ വീടുകളിൽ എത്തി വോട്ടഭ്യർഥിച്ചു. നാടിന്റെ ദീർഘകാല ആവശ്യമായിരുന്ന അറയ്ക്കൽ, സ്‌റ്റേഡിയം , പൊയ്കയിൽ റോഡുകൾ സജി ചെറിയാന്റെ എംഎൽഎ ഫണ്ടിൽ നിന്ന് തുക ഉപയോഗിച്ചാണ് നിർമിച്ചത്. നാടിന്റെ ആവശ്യങ്ങൾ യാഥാർഥ്യമാക്കിയ സജി ചെറിയാൻ വിജയിക്കുമെന്ന് ചെറിയനാടുകാരുടെ ഉറപ്പ്. കൊല്ലകടവ് മുസ്ലിം ജുമാ അത്ത് പള്ളിയിൽ എത്തിയും സജി ചെറിയാൻ വോട്ടഭ്യർഥിച്ചു.









0 comments