തുറവൂർ ക്ഷേത്രത്തിൽനിന്ന് നഷ്‌ടമായത് തങ്കവും സ്വർണവും കെട്ടിയ അമൂല്യവസ്തുകള്‍

തുറവൂർ
തുറവൂർ ക്ഷേത്രത്തിൽനിന്ന് കാണാതായതായി പരാതിയിൽ പറയുന്നവയിൽ തങ്കവും സ്വര്‍ണവും കെട്ടിയ ഉരുപ്പടികളടക്കം ലക്ഷങ്ങള്‍ വിലവരുന്ന അമൂല്യവസ്തുക്കള്‍. സ്വർണംകെട്ടിയ രുദ്രാക്ഷമാലകളും തങ്കത്തിന്റെ തലയിൽകെട്ടുമടക്കമുള്ളവ ഇവിടെ നിന്ന് വൈക്കം ക്ഷേത്രത്തിലേക്ക് മാറ്റിയതായാണ് ക്ഷേത്ര രജിസ്‌റ്ററിൽ പറയുന്നത്. എന്നാൽ വൈക്കത്തെ രജിസ്‌റ്ററിൽ ഇവ ഏറ്റെടുത്തതായി രേഖപ്പെടുത്തിയിട്ടില്ല. ശംഖ്, ചക്രം, രുദ്രാക്ഷമാലകൾ ( സ്വർണം കെട്ടിയത്), രണ്ട് തലയിൽ കെട്ട് (തങ്കം-) സമുദായത്തിന്റെ വടി രണ്ടെണ്ണം (സ്വർണം കെട്ടിയത്), ദീപാരാധനത്തട്ട് (വെള്ളി), ചട്ടത്തിൽ ചാർത്തുന്ന ചന്ദ്രക്കല, രണ്ട് -കുട (വെള്ളി), പഴയ നാല് ബലി ബിംബം (പിത്തള-), രണ്ട് അടുക്ക് പീഠം (പിത്തള-), രണ്ട് കലശക്കുടം (വെള്ളി), ചെന്പിന്റെ 2000 കലശക്കുടം എന്നിവയും ക്ഷേത്രത്തിൽ കണ്ടിട്ട് വർഷങ്ങളായി. ഇവയെല്ലാം ഉത്സവകാലത്ത് ക്ഷേത്രത്തിൽ എത്തിക്കേണ്ടതാണ്. വൈശാഖോത്സവത്തിന്റെ ഭാഗമായി കളഭാഭിഷേകം നടത്താൻ രണ്ട് സ്വർണക്കുടങ്ങൾ മാത്രമാണ് ആകെ കൊണ്ടുവരാറുള്ളത്. ഇത് ദുരൂഹതയുണ്ടെന്നും ക്ഷേത്രത്തിലെ അമൂല്യമായ വസ്‌തുക്കളെല്ലാം സുരക്ഷിതമായുണ്ടെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്പോഴും ഇവ സ്‌ട്രോങ് റൂമിൽ ഉണ്ടോയെന്ന കാര്യത്തിൽ സംശയമുള്ളതായും പരാതിയുണ്ട്. ക്ഷേത്രത്തിലെഅമൂല്യവസ്‌തുക്കൾ കാണാനില്ലെന്ന് തിരുവാഭരണ കമീഷണർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുമ്പാകെ റിപ്പോർട്ട് നൽകിയിരുന്നു. തുറവൂർ സ്വദേശിയുടെ പരാതിയിലാണ് തിരുവാഭരണങ്ങൾ അമൂല്യവസ്‌തുക്കൾ എന്നിവ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കമീഷണറോട് കോടതി നിർദേശിച്ചത്. 18 ഇനം സാധനങ്ങൾ കണ്ടെത്താനായില്ലെന്നും 1972ന് മുന്പ് നടന്ന പരിശോധനയിലും ഇവയില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.










0 comments