ad
Deshabhimani

കൊല്ലം കന്റോൺമെന്റ് യുപി സ്കൂളിൽ കവർച്ചയും അക്രമവും; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala Police Jeep

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 16, 2026, 06:56 AM | 1 min read

കൊല്ലം: കന്റോൺമെന്റ് യുപി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ കവർച്ചയും അക്രമവും. സ്കൂളിൽ പുതുതായി നിർമിച്ച ശുചിമുറിയിലെ പൈപ്പുകളും ടാപ്പുകളും അടുക്കളയിലെ ഗ്യാസ് അടുപ്പിന്റെ പിച്ചള പൈപ്പുകളും മോഷ്ടാക്കൾ കവർന്നു. മോഷണത്തിന് പുറമെ പെൺകുട്ടികളുടെയും ജീവനക്കാരുടെയും വാഷ് റൂമുകൾ അടിച്ച് തകർത്ത നിലയിലാണ്.


കഴിഞ്ഞ ശനിയാഴ്ച പരീക്ഷ ഉണ്ടായിരുന്നതിനാൽ വിദ്യാലയം പ്രവർത്തിച്ചിരുന്നു. അതിനാൽ ഞായറാഴ്ചയാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ ജീവനക്കാർ സ്കൂളിൽ എത്തിയപ്പോഴാണ് നാശനഷ്ടങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. അക്രമത്തിലും കവർച്ചയിലുമായി ഏകദേശം 50,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.


വിവരമറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിന് പിറകിലായി വർഷങ്ങളായി ആളൊഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കാറുണ്ടെന്നും ഇതാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്നുമാണ് അധ്യാപകർ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home