പെരുമ്പള്ളിയിൽ തീരദേശ റോഡ് കടലാക്രമണ ഭീഷണിയിൽ

കടലാക്രമണ ഭീഷണി നിലനിൽക്കുന്ന പെരുമ്പള്ളി തീരം
ഹരിപ്പാട്
നിരന്തര കടലാക്രമണംമൂലം തീരദേശ റോഡ് പെരുമ്പള്ളി ജങ്കാർ ജങ്ഷന് സമീപം തകർച്ചയിൽ. സുനാമിയെത്തുടർന്ന് തറയിൽ കടവിൽനിന്ന് പെരുമ്പള്ളിയിലേക്ക് നിർമിച്ച രണ്ട് കിലോമീറ്റർ റോഡ് അവസാനിക്കുന്ന ഭാഗമാണ് കടലെടുക്കുന്നത്. കടൽഭിത്തിയില്ലാത്ത ഇവിടെ കടലാക്രമണം ചെറുക്കാൻ മണൽച്ചാക്കുകൾ നിരത്തിയെങ്കിലും അവ തകർന്നു. ശക്തമായ കടലാക്രമണത്തിൽ റോഡിന്റെ ഒരു മീറ്ററോളം ഒലിച്ചുപോയി. കടലും കായലും തമ്മിൽ നേരിയ അകലംമാത്രമേ ഇവിടെയുള്ളൂ. 100 മീറ്ററോളം ഏതുനിമിഷവും കടലെടുക്കുന്ന നിലയിലാണ്. തൃക്കുന്നപ്പുഴ– -വലിയഴീക്കൽ റോഡിൽ ഏറ്റവും അപകടകരമായ നിലയിൽ കടലാക്രമണ ഭീഷണി നേരിടുന്ന ഇവിടെ അടിയന്തര സുരക്ഷാനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.








0 comments