ലഹരിക്കെതിരെ ആയിരംഗോൾ കായികമേള

അരൂക്കുറ്റി മറ്റത്തിൽഭാഗം സ്‌കൂൾ ലഹരിക്കെതിരെ സംഘടിപ്പിച്ച ആയിരംഗോൾ കായികമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ലഹരിക്കെതിരെ ആയിരംഗോൾ കായികമേള അരൂക്കുറ്റി മറ്റത്തിൽഭാഗം സ്‌കൂൾ സംഘടിപ്പിച്ചു. എംഎസ്‌സി വടുതല, കളിക്കളം ടർഫ് എന്നിവയുമായി സഹകരിച്ചായിരുന്നു സംഘാടനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം അജയൻ, വാർഡംഗം പി എം ഷാനവാസ്, കളിക്കളം ടർഫ് ഡയറക്‌ടർമാരായ അഫ്സൽ, സിറാജ്, സാമൂഹ്യപ്രവർത്തകൻ സുബൈർ, പ്രഥമാധ്യാപകൻ എം കെ അബ്‌ദുൽറഹ്മാൻ, പി എച്ച് ഷാഹിദ, എം എ ജെസി, ഹുസൈബ് വടുതല, ഫജർ എന്നിവർ സംസാരിച്ചു. എ കെ ജി വായനശാല, രാജീവ് ഗാന്ധി വായനശാല, അബ്ബാ ബോയ്‌സ്, ലയൺസ് ക്ലബ്, ക്ലീൻ അരൂക്കുറ്റി ഫൗണ്ടഷൻ, സ്‌കൂൾ വിദ്യാർഥികൾ, ജീവനക്കാർ, പൂർവ വിദ്യാർഥികൾ, സഹകാരികൾ എന്നിവർ ആയിരംഗോളിൽ പങ്കാളികളായി.










0 comments