താമരക്കുളം ജങ്‌ഷനിലെ കടകളിൽ മോഷണം

താമരക്കുളത്ത് കടകളിൽ കയറാൻ മോഷ്ടാക്കൾ ഗ്രില്ല് പൊട്ടിച്ച നിലയിൽ
ചാരുംമൂട്
താമരക്കുളം ജങ്‌ഷനിലെ കടകളിൽനിന്ന് പണവും സാധനങ്ങളും കവർന്നു. കടകൾക്ക് മുന്നിലെ ഗ്രില്ല് മുറിച്ച് അകത്ത് കയറിയാണ് മോഷണം. താമരക്കുളം പഞ്ചായത്ത് പൊതുമാർക്കറ്റിലുള്ള ഷോപ്പിങ് കോംപ്ക്‌സിലെ സുരേന്ദ്രൻപിള്ളയുടെ പലചരക്കുകട, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ചെല്ലപ്പൻപിള്ളയുടെ അങ്ങാടിക്കട, ജനകീയ ഹോട്ടൽ, മാർക്കറ്റിനുള്ളിലുള്ള ലൈലയുടെ പെട്ടിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. അങ്ങാടിക്കടയുടെയും പലചരക്കുകടയുടെ ഷട്ടറിന് പുറത്തുള്ള ഭാഗമാണ് ഗ്രില്ലിട്ടിരിക്കുന്നത്. അങ്ങാടിക്കടയുടെ ഗ്രില്ല് മുറിച്ചാണ് തൊട്ടടുത്ത പലചരക്കുകടയിലും കയറിയത്. പെട്ടിക്കടയിൽനിന്ന് സിഗററ്റ് ഉൾപ്പെടെയുള്ള സാധനങ്ങളും ഏഴായിരത്തോളം രൂപയും മോഷണം പോയതായി കടയുടമ പറഞ്ഞു. ജനകീയ ഹോട്ടലിന്റെ താഴ് പൊട്ടിച്ചിട്ട നിലയിലാണ്. തിങ്കൾ പുലർച്ചെ 4-.30 ഓടെ സ്ഥലത്ത് തോർത്ത് കൊണ്ട് മുഖം മറച്ചയാളെ കണ്ടതായി ഇതുവഴി വന്ന യാത്രക്കാരൻ പറഞ്ഞു. നൂറനാട് പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.









0 comments