ad
Deshabhimani

കൂലിക്കും കയർ മേഖലയുടെ രക്ഷയ്‌ക്കുമായി

തൊഴിലാളികളുടെ ഉജ്വല പ്രക്ഷോഭം

മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (സിഐടിയു )  മുഹമ്മ കയർ ഇൻസ്‌പെക്ടർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ 
ഉദ്ഘാടനം ചെയ്യുന്നു

മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ (സിഐടിയു ) മുഹമ്മ കയർ ഇൻസ്‌പെക്ടർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:52 AM | 2 min read

ആലപ്പുഴ

അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച്‌ കയർത്തൊഴിലാളികൾ കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) നേതൃത്വത്തില്‍ വ്യാഴാഴ്‍ച അവകാശദിനമായി ആചരിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത കയര്‍ പ്രൊജക്ട് ഇന്‍സ്പെക്ടര്‍ ഓഫീസുകള്‍ക്ക് മുന്നിലേക്ക് തൊഴിലാളികൾ മാര്‍ച്ച്‌ ചെയ്‌തു. പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ അവകാശ ദിനാചരണം. ജില്ലയിൽ ആലപ്പുഴ കയർ പ്രോജക്ട് ഓഫീസിനും മുഹമ്മ, കാർത്തികപ്പള്ളി ഇൻസ്‌പെക്ടർ ഓഫീസിനും മുന്നിലായിരുന്നു സമരം. നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. കാർത്തികപ്പള്ളി ഇൻസ്പെക്ടർ ഓഫീസ്‌ മാർച്ച്‌ കയർ സെന്റർ സംസ്ഥാന പ്രസിഡന്റ്‌ സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ എൻ തമ്പി അധ്യക്ഷനായി. സെക്രട്ടറി ബി അബിൻഷാ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ, ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ്, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, കെ കരുണാകരൻ, ആർ അമ്പിളി, പി കെ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. മുഹമ്മ ഇൻസ്‌പെക്ടർ ഓഫീസ്‌ മാർച്ചും ധർണയും സിഐടിയു ദേശീയ ക‍ൗൺസിൽ അംഗം ആർ നാസർ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ, ജെ ജയലാൽ, എം പി സുഗുണൻ, ആർ ഷാജീവ്, കെ ഡി അനിൽകുമാർ, കെ സലിമോൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ കയർ പ്രോജക്ട് ഓഫീസ്‌ മാർച്ചും ധർണയും സിഐടിയു ദേശീയ ക‍ൗൺസിൽ അംഗം കെ പ്രസാദ്‌ ഉദ്‌ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ടി ആർ ശിവരാജൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ ആർ ഭഗീരഥൻ, വി എസ് മണി, പി രഘുനാഥ്, വി ബി അശോകൻ, കെ നസീമ, പി സി പ്രദീപ്, പി എസ് ഇക്ബാൽ, എം എസ് ബാബു, വി ബി സതീശൻ, ടി വിജയൻ എന്നിവർ സംസാരിച്ചു. കയർ വ്യവസായം സംരക്ഷിക്കുക, കയർ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുക, കയറും കയറുൽപ്പന്നങ്ങളും ശേഖരിച്ചയിനത്തിൽ സംഘങ്ങൾക്ക് നൽകേണ്ട തുക ഓണത്തിന് മുന്പ്‌ നൽകുക, പിരിഞ്ഞുപോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുക, പൂട്ടിക്കിടക്കുന്ന സംഘങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്ത നൽകുക, സിഐആർസി അംഗീകരിച്ച് നടപ്പാക്കുന്ന ബോണസ് വെട്ടിക്കുറയ്‌ക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഇഎസ്ഐ പരിധി ഉയർത്താൻ നടപടി സ്വീകരിക്കുക, ചകിരിയുടെ ലഭ്യത ഉറപ്പാക്കാന്‍ ഫൈബര്‍ ബാങ്കിന്റെ പ്രവര്‍ത്തനം ശക്തമാക്കുക, കയര്‍ മേഖലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home