ad
Deshabhimani

മിഴി തുറന്നു നക്ഷത്രദീപങ്ങൾ

ആലപ്പുഴ നഗരത്തിലെ ക്രിസ്മസ് വിപണി

ആലപ്പുഴ നഗരത്തിലെ ക്രിസ്മസ് വിപണി

avatar
സ്വന്തം ലേഖകൻ

Published on Dec 11, 2025, 12:30 AM | 1 min read

ആലപ്പുഴ

ക്രിസ്‌മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നക്ഷത്രവിപണി സജീവം. പല വലിപ്പത്തിലും നിറത്തിലും കൂടുതൽ വാലുകളുള്ളതുമായ കടലാസ്, പ്ലാസ്‌റ്റിക്, എൽഇഡി നക്ഷത്രങ്ങൾ കടകളിൽ നിറഞ്ഞു. അഞ്ച് രൂപ മുതൽ 1000 രൂപയ്‌ക്ക്‌ മുകളിൽവരെ വിലയിട്ട നക്ഷത്രങ്ങൾ വിപണിയിലുണ്ട്‌. പല നിറങ്ങളിൽ പ്ലാസ്‌റ്റിക്‌ പൊതിഞ്ഞവയാണ്‌ ഇത്തവണ താരം. മഴയും മഞ്ഞും കൊണ്ടാൽ നശിക്കില്ല എന്നതാണ്‌ കാരണം. പള്ളികളിലും മറ്റും വലിയ നക്ഷത്രങ്ങൾ നിർമിച്ച് ദീപാലംകൃതമായി തുടങ്ങി. റെഡിമെയ്‌ഡ്‌ പുൽക്കൂടുകളും കടകളിൽ എത്തിത്തുടങ്ങി. മുളങ്കമ്പ് കൊണ്ടും പ്ലാസ്‌റ്റിക്കിലും നിർമിച്ച പുൽക്കൂടുകളുടെ നിരക്ക്‌ 200 രൂപ മുതലാണ്‌. 200 രൂപ മുതൽ ക്രിസ്‌മസ് ട്രീകളും ലഭിക്കും. വലിയതിനാണ്‌ ആവശ്യക്കാർ ക‍ൂടുതൽ. ഉണ്ണിയേശുവും മാലാഖമാരുമുൾപ്പെടുന്ന വിവിധ രൂപങ്ങൾ, അലങ്കാരവിളക്കുകൾ എന്നിവയ്‌ക്കും ആവശ്യക്കാരേറെ. ക്രിസ്‌മസ് പാപ്പയുടെ തൊപ്പിയും കൊച്ചുകുട്ടികൾമുതൽ മുതിർന്നവരുടെവരെ റെഡിമെയ്ഡ് ക്രിസ്‌മസ്‌ വേഷങ്ങളും വിൽപ്പനയയ്‌ക്കുണ്ട്‌. കരോൾ പരിപാടികൾ ആരംഭിക്കുന്നതോടെ ഇവയുടെ വിൽപ്പനയും വർധിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. 
 സൂപ്പർമാർക്കറ്റുകളിൽ നക്ഷത്രങ്ങൾ, കരോൾ, പുൽക്കൂട്‌ എന്നിവയ്‌ക്ക്‌ പ്രത്യേക വിൽപ്പന കൗണ്ടറുകളും ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home