മാലിന്യക്കൂമ്പാരമായി റോഡിന്റെ വശങ്ങൾ

ചിങ്ങോലി പഞ്ചായത്തിൽ എൻടിപിസി റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം നിറഞ്ഞ നിലയിൽ
കാർത്തികപ്പള്ളി
ചിങ്ങോലി പഞ്ചായത്തിൽ എൻടിപിസി റോഡിന്റെ ഇരുവശങ്ങളിലും മെയിൻഗേറ്റ് വരെയുള്ള ഭാഗത്ത് മാലിന്യം കുന്നുകൂടുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതോടൊപ്പം നായയും ഇഴജന്തുക്കളും പെരുകുന്നു. എൻടിപിസിയുടെ സ്ട്രീറ്റ് ലൈറ്റ് ഒരു ഭാഗത്തും തെളിയാത്തത് മാലിന്യം തള്ളുന്നവർക്ക് സൗകര്യമാകുന്നു. കൂടാതെ കാടുകയറി പലഭാഗങ്ങളും സ്ഥലം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. മാലിന്യസംസ-്‌കരണം പഞ്ചായത്തുകളുടെ പ്രാഥമിക ചുമതലയായിട്ടും ചിങ്ങോലി പഞ്ചായത്ത് ഇക്കാര്യത്തിൽ ഇടപെടാനോ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല. വികസന സെമിനാറിൽ ഈ വിഷയം പഞ്ചായത്തംഗം എ എം നൗഷാദ് ഉന്നയിക്കുകയും തുടർന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമാക്കി എൻടിപിസിക്ക് സമർപ്പിക്കുകയുംചെയ-്‌തു. എൻടിപിസി റോഡിന്റെ കിഴക്കുമുതൽ പടിഞ്ഞാറുവരെ ഇരുവശങ്ങളിലും സ്ട്രീറ്റ് ലൈറ്റ് പ്രകാശിപ്പിക്കുക, കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുക, മാലിന്യങ്ങൾ കൂടുതൽ തള്ളുന്ന സ്ഥലങ്ങളിൽ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുക എന്നിവയാണ് എൻടിപിസിയോട് ആവശ്യപ്പെട്ടത്.








0 comments