Deshabhimani

print edition നവലിബറൽ നയങ്ങൾക്കെതിരെ പോരാട്ടം 
ശക്തമാക്കും: സുദീപ്‌ ദത്ത

Sudeep Datha.jpg
വെബ് ഡെസ്ക്

Published on Nov 10, 2026, 01:05 AM | 1 min read

വി എസ്‌ അച്യുതാനന്ദൻ നഗർ (നെഹ്‌റു സ്‌റ്റേഡിയം): തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന്‌ സിഐടിയു പ്രസിഡന്റ്‌ സുദീപ്‌ ദത്ത. പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവലിബറൽ നയങ്ങൾക്കെതിരെ ലോകമെങ്ങുമുള്ള തൊഴിലാളികൾ സമരമുഖത്താണ്‌. വിവിധ രാജ്യങ്ങളിൽ തൊഴിലാളി പ്രക്ഷോഭങ്ങളും പണിമുടക്കുകളും തുടരുകയാണ്‌. ഇന്ത്യയിലും മോദി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ ശക്തമാണ്‌.


നോയിഡയിലെ ​തൊഴിലാളികളുടെ സമരം രാജ്യത്തെയാകെ തൊഴിലാളി മുന്നേറ്റമായി. വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെയും ശക്തമായ സമരം നടന്നു. തൊഴിൽ സമയം, തൊഴിൽ സ്ഥിരത, മിനിമംകൂലി എന്നിവ നിഷേധിക്കുന്ന ലേബർ കോഡുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ ഒന്നിന് നടത്തുന്ന പാർലമെന്റ്‌ മാർച്ചിൽ ഒരു ലക്ഷം തൊഴിലാളികൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Education.jpg

01

print edition സാമൂഹ്യനീതി അട്ടിമറിച്ച് വിദ്യാഭ്യാസക്കച്ചവടം; പണമില്ലാത്തവർ പുറത്ത്
deshabhimani section

Recommended

Deshabhimani
Home