Deshabhimani

print edition സാമൂഹ്യനീതി അട്ടിമറിച്ച് വിദ്യാഭ്യാസക്കച്ചവടം; പണമില്ലാത്തവർ പുറത്ത്

Education.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 10, 2026, 01:16 AM | 1 min read

തിരുവനന്തപുരം: ​എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളജുകളിൽ പുതിയ കോഴ്‌സ് തുടങ്ങാൻ സർക്കാരിന്റെ നിരാക്ഷേപ പത്രം (എൻഒസി) വേണ്ടെന്ന തീരുമാനം സാമൂഹ്യനീതി അട്ടിമറിക്കുന്നത്‌. പോരാട്ടങ്ങളിലൂടെ സംസ്ഥാനം നേടിയെടുത്ത ഫീസ്‌ ഏകീകരണമടക്കം ഇതോടെ താറുമാറാകും.


മാനേജ്‌മെന്റുകൾക്ക് സീറ്റുകൾ വിലപറഞ്ഞ്‌ കച്ചവടം ചെയ്യാൻ വഴിയൊരുങ്ങും. നിർമിത ബുദ്ധിയടക്കമുള്ള പുതിയ കോഴ്‌സുകൾ സ്വാശ്രയ മേഖലയിലൊതുങ്ങും. വൻതുക നൽകാനില്ലാത്തവർ മേഖലയ്‌ക്ക്‌ പുറത്താകും. എയ്‌ഡഡ്‌ മേഖലയിൽ 42 കോളേജുകൾക്കും 23 സ്വാശ്രയ കോളേജുകൾക്കുമാണ്‌ സ്വയംഭരണ പദവിയുള്ളത്‌.


​നാലുവർഷ ബിരുദം നടപ്പാക്കിയപ്പോൾ കോഴ്‌സുകളിൽ കാതലായ മാറ്റംവന്നു. ബിഎ ഹിസ്റ്ററി പോലെയുള്ള കോഴ്‌സുകളിലടക്കം കോഴ്‌സ്‌ ബാസ്‌ക്കറ്റ്‌ നവീകരിച്ചു. ഇ‍ൗ സമയം കൂടുതൽ കോഴ്‌സ്‌ തുടങ്ങി സർക്കാർ കോളേജുകളെ മുന്നോട്ടുകൊണ്ടുവരേണ്ടത്‌ ഉന്നതവിദ്യാഭ്യാസ വകുപ്പാണ്‌.


എന്നാൽ മുതലാളിമാർക്കുവേണ്ടി പാവപ്പെട്ട വിദ്യാർഥികളുടെ ഭാവി പന്താടുകയാണ്‌ സർക്കാർ. കേരളത്തിലെ 50 ശതമാനത്തിലധികം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന്‌ പോകുന്നതിന്‌ സംവരണവും പ്രാപ്യമായ ഫീസ്‌ ഘടനയും നിർണായകമാണ്‌.


ഉന്നതവിദ്യാഭ്യാസ മന്ത്രി ചില മാനേജ്മെന്റുകളുമായി നടത്തിയ ചർച്ചകൾക്ക്‌ പിന്നാലെ സെപ്‌തംബർ 11ലെ സർക്കുലറിലെ വ്യവസ്ഥകൾ റദ്ദാക്കിയുള്ള പുതിയ തീരുമാനം ഇതിനെയെല്ലാം അട്ടിമറിക്കും. എയ്‌ഡഡ് കോളേജുകൾക്ക് കൽപ്പിത സർവകലാശാല (ഡീംഡ് യൂണിവേഴ്‌സിറ്റി) പദവി നൽകാനും നീക്കമുണ്ട്‌. ഇത്തരം സ്ഥാപനങ്ങൾക്ക്‌ കൂടുതൽ കോഴ്‌സും വിദ്യാർഥികളും ഉറപ്പാക്കാനാണ്‌ സ്വാശ്രയ കോഴ്‌സുകൾക്ക്‌ യഥേഷ്‌ടം സ്വയംഭരണ കോളജുകളിൽ തുടങ്ങാനുള്ള അനുമതി.


കേന്ദ്രനിയന്ത്രണം സിലബസിലും പുതിയ കോഴ്‌സുകളിലും സംഘപരിവാർ അജൻഡ നടപ്പാക്കുന്ന സാഹചര്യം ഉണ്ടാക്കും. ഇ‍ൗ അപകടം മനസ്സിലാക്കിയാണ്‌ ഉന്നതവിദ്യാഭ്യാസ മേഖലകൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ തുടങ്ങാൻ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌. ഇ‍ൗ ബിൽ യുഡിഎഫ്‌ സർക്കാർ പിൻവലിക്കുകയും ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Youth league.jpg

01

print edition റോഡ് കെെയേറി യൂത്ത്‌ ലീഗ്‌ ആക്രമണം; പൊലീസ്‌ നോക്കിനിന്നു
GNA.jpg

02

print edition ജിഎൻഎ കരാർ മരവിപ്പിച്ചു; കൊള്ളനീക്കം പൊളിഞ്ഞു
Sudeep Datha.jpg

03

print edition നവലിബറൽ നയങ്ങൾക്കെതിരെ പോരാട്ടം 
ശക്തമാക്കും: സുദീപ്‌ ദത്ത
deshabhimani section

Recommended

Deshabhimani
Home