മന:സ്‌പർശം പ്രകാശിപ്പിച്ചു

കാരുണ്യപ്രവർത്തകൻ ഷാജി കെ ഡേവിഡിന്റെ 'മന:സ്പർശം' പുസ്തകം ഗാനരചയിതാവ് രാജീവ് ആലുങ്കലിന് നൽകി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പ്രകാശിപ്പിക്കുന്നു
കാർത്തികപ്പള്ളി
കാരുണ്യപ്രവർത്തനം ചലഞ്ചായി ഏറ്റെടുത്ത ഷാജി കെ ഡേവിഡിന്റെ ജീവിതാനുഭവങ്ങൾ ‘മന:സ്‌പർശം' എന്ന പേരില്‍ പുസ്‌തകമാക്കി. ഗാനരചയിതാവ് രാജീവ് ആലുങ്കലിന് കൈമാറി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പുസ്‌തകം പ്രകാശിപ്പിച്ചു. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്‌തു. മുൻ എംപി എ എം ആരിഫ് അധ്യക്ഷനായി. ജോഷ്വ മാർ ഇഗ്‌നാത്തിയോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എസ് താഹ, വി കെ നാഥൻ, കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി ഉല്ലാസൻ, ജയപ്രിയാനന്ദ സ്വാമി എന്നിവര്‍ സംസാരിച്ചു. പുസ്‌തകം വിറ്റ് ലഭിക്കുന്ന പണം രോഗികളായ മാതാപിതാക്കളും രണ്ട് പെൺകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന് വീട് നിർമിച്ചുനൽകാന്‍ ഉപയോഗിക്കാനാണ് ഷാജി കെ ഡേവിഡിന്റെ തീരുമാനം.








0 comments