ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ ഏരിയ കൺവൻഷൻ

ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ മാവേലിക്കര ഏരിയ കൺവൻഷൻ സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മാവേലിക്കര ഏരിയ കൺവൻഷൻ കെ പി സഹദേവൻ നഗറിൽ (സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി ഓഫീസ്) സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്‌തു. കോശി അലക്‌സ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ് അനിരുദ്ധൻ, ആർ ഹരിദാസൻനായർ, നവീൻ മാത്യു ഡേവിഡ്, കെ മധുസൂദനൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കോശി അലക്‌സ് (പ്രസിഡന്റ്), കെ മധുസൂദനൻപിള്ള (സെക്രട്ടറി), വേണു (ട്രഷറർ).








0 comments