"ഉദ്ഭാവന'- മത്സരം

ലഹരിവിരുദ്ധകാമ്പയിനിന്റെ ഭാഗമായി പാറ്റൂർ ശ്രീബുദ്ധ എൻജിനിയറിങ് കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങൾ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി പാറ്റൂർ ശ്രീബുദ്ധ എൻജിനിയറിങ് കോളേജില്‍ ഉദ്ഭാവന -2026 എന്ന പേരിൽ സ്‌കൂൾ വിദ്യാർഥിക്ക് മത്സരങ്ങൾ സംഘടിപ്പിച്ചു. വർക്കിങ് മോഡൽ പ്രസന്റേഷൻ, റീൽ മേക്കിങ്, ഐഡിയത്തോൺ പ്രസന്റേഷൻ, പോസ്‌റ്റർ ഡിസൈനിങ്, ക്വിസ് എന്നിവയിലെ മത്സരങ്ങളില്‍ വിവിധ സ്‌കൂളുകളിലെ ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പ്രൊഫ. കെ ശശികുമാർ അധ്യക്ഷനായി. പ്രൊഫ. വി പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് എൻ രാജേഷ്‌കുമാർ, മണിരാജൻ, പ്രിൻസിപ്പൽ ഡോ. കെ കൃഷ്‌ണകുമാർ, എ സുനിൽകുമാർ എന്നിവർ സംസാരിച്ചു.








0 comments