Deshabhimani

കേരളോത്സവംസംഘാടകരുടെ വീഴ്ച

സംഘഗാനം പാടി പ്രതിഷേധിച്ച് മത്സരാർഥികൾ

അളഗപ്പനഗർ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ സംഘഗാനം പാടി പ്രതിഷേധിക്കുന്ന ക്ലബ്‌ അംഗങ്ങൾ

അളഗപ്പനഗർ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ സംഘഗാനം പാടി പ്രതിഷേധിക്കുന്ന ക്ലബ്‌ അംഗങ്ങൾ

വെബ് ഡെസ്ക്

Published on Nov 10, 2026, 12:53 AM | 1 min read


അളഗപ്പനഗർ

സംഘാടകരുടെ വീഴ്ച മൂലം അളഗപ്പനഗർ പഞ്ചായത്ത്‌ കേരളോത്സവത്തിൽ പങ്കെടുക്കാനാകാത്ത മത്സരാർഥികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘഗാനം പാടി പ്രതിഷേധിച്ചു. മണ്ണംപേട്ട തെക്കേക്കര നിനവ് ക്ലബ് അംഗങ്ങളാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പാടി പ്രതിഷേധിച്ചത്. സംഘഗാന മത്സരത്തിൽ പങ്കെടുക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തിട്ടും പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് ക്ലബ് അംഗങ്ങൾ പറഞ്ഞു. ക്ലബ് അംഗങ്ങൾ ഞായറാഴ്ച രാവിലെ രജിസ്‌ട്രേഷേന് എത്തിയപ്പോൾ പകൽ 2.30-ന് എത്താനാണ് നിർദേശിച്ചത്. ഇതുപ്രകാരം രണ്ടിനുതന്നെ എത്തിയപ്പോൾ പരിപാടി ഉച്ചയോടെ അവസാനിപ്പിച്ചെന്ന് സംഘാടകർ അറിയിച്ചുവെന്ന് പ്രതിഷേധക്കാർ പറയുന്നു. തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ക്ലബ് അംഗങ്ങൾ സംഘഗാനം ആലപിക്കുകയായിരുന്നു. കേരളോത്സവത്തിന്റെ സ്‌റ്റേജിന കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ അളഗപ്പനഗർ പഞ്ചായത്തിന് വീഴ്ച സംഭവിച്ചതായി ക്ലബ് ഭാരവാഹികൾ ആരോപിച്ചു. നിരവധി മത്സരാർഥികൾക്ക് അവസരം നിഷേധിക്കപ്പെട്ടതായും അളഗപ്പനഗർ പഞ്ചായത്ത് ഭരണസമിതിയുടെ കലാ സാംസ്‌കാരിക പ്രവത്തനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ക്ലബ് അംഗങ്ങളായ കെ ടി ദീപക്, വി കെ അനീഷ്, സൂര്യ സജിത്ത്, അക്ഷന രാഗേഷ് എന്നിവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sudeep Datha.jpg

01

print edition നവലിബറൽ നയങ്ങൾക്കെതിരെ പോരാട്ടം 
ശക്തമാക്കും: സുദീപ്‌ ദത്ത
deshabhimani section

Recommended

Deshabhimani
Home