ad
Deshabhimani

സപ്താഹയജ്ഞം നാളെ സമാപിക്കും

Pada

നൂറനാട് വടക്കടത്തുകാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീസ്വയംവരം ഘോഷയാത്ര

വെബ് ഡെസ്ക്

Published on May 06, 2026, 12:58 AM | 1 min read

ചാരുംമൂട്

നൂറനാട് പടനിലം വടക്കടത്തുകാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം വ്യാഴാഴ-്‌ച സമാപിക്കും. അവഭൃഥസ-്‌നാന ഘോഷയാത്ര ക്ഷേത്രക്കുളത്തിലെ സ-്നാനത്തിനുശേഷം പടനിലം പരബ്രഹ്മക്ഷേത്രം, പാലമേൽ കിടങ്ങിയം ധർമശാസ-്‌താ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിച്ച് ദേവീക്ഷേത്രത്തിലെത്തും. തുടർന്ന് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ സി പി എസ് പരമേശ്വരൻ ഭട്ടതിരിയുടെ കാർമികത്വത്തിൽ ചൈതന്യോദ്വസിപ്പിക്കൽ ചടങ്ങ് നടക്കും. സപ്താഹത്തിന്റെ യജ്ഞാചാര്യൻ പാവുമ്പാ രാധാകൃഷ-്‌ണനും യജ്ഞപൗരാണികർ ചെന്നിത്തല സോമശേഖരൻനായർ, കൊടുമൺ ശശിധരൻനായർ, കട്ടപ്പന രവീന്ദ്രൻ എന്നിവരുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home