Deshabhimani

ഓർമയായത്‌ നാടിന്റെ സംഘാടകൻ

കവി പ്രഭാവർമ അന്തരിച്ച കെ എൻ ബാലകൃഷ്ണന്‌ അന്ത്യോപചാരം അർപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Oct 31, 2026, 12:12 AM | 1 min read

മാന്നാർ

ചെങ്ങന്നൂർ താലൂക്കിന്റെ രാഷ്‌ട്രീയ–സാമൂഹിക–-സാംസ്‌കാരിക മേഖലയിലെ ജ്വലിക്കുന്ന വ്യക്തിത്വമായ കെ എൻ ബാലകൃഷ്‌ണന്റെ വിയോഗം നാടിനാകെയാണ്‌ നഷ്‌ടം. എറണാകുളം സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളി രാവിലെയായിരുന്നു അന്ത്യം. നിരവധി മർദനങ്ങൾ, കെഎസ്ആർടിസിയിലെ ജോലിയിൽനിന്നുള്ള പിരിച്ചുവിടൽ, എന്നിങ്ങനെ എണ്ണമറ്റ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് രാഷ്‌ട്രീയജീവിതം നയിച്ചത്. പ്രതിസന്ധികൾക്ക്‌ മുന്നിൽ ഒരിക്കലും നിലപാടുകൾ പണയംവച്ചില്ല. കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ സംസ്ഥാന നേതാവ്, ഇപ്റ്റ മുൻ സംസ്ഥാന കമ്മിറ്റിയംഗം, നാടകനടൻ, ജനചേതന സാംസ്‌കാരികവേദി പ്രഥമപ്രസിഡന്റ്‌, മാന്നാർ ജനസംസ്‌കൃതിയുടെ ഭാരവാഹി എന്നീ നിലകളിൽ നിറസാന്നിധ്യമായിരുന്നു. സജി ചെറിയാൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ, സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, ജില്ലാ പഞ്ചായത്തംഗം ജി കൃഷ്‌ണകുമാർ, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ്‌ ബി കെ പ്രസാദ്, സിപിഐ മണ്ഡലം സെക്രട്ടറി ജി ഹരികുമാർ, കെപിസിസി അംഗം മാന്നാർ അബ്‌ദുൾ ലത്തീഫ്, ആർജെഡി ജില്ലാ വർക്കിങ് പ്രസിഡന്റ്‌ ഗിരീഷ് ഇലഞ്ഞിമേൽ, എ ആർ സ്‌മാരകസമിതി മുൻ ചെയർമാൻ പ്രൊഫ. പി ഡി ശശിധരൻ, കുട്ടമ്പേരൂർ സതീഷ് ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ്, സാഹിത്യസംഘം സെക്രട്ടറി കെ ഉണ്ണികൃഷ്‌ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സലിം പടിപ്പുരയ്‌ക്കൽ, ചേരാത്തവീട് പദ്ധതി ചെയർമാൻ കെ എം കരീം, കെഎസ്എസ്-പിയു യൂണിറ്റ് സെക്രട്ടറി എം പി സുരേഷ്‌കുമാർ, മർച്ചന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ അനിൽ എസ് അമ്പിളി, സഹകരണബാങ്ക് പ്രസിഡന്റുമാരായ മാത്യു ജി മനോജ്, എം എൻ രവീന്ദ്രൻപിള്ള, ജോജി ജോർജ് എന്നിവർ അനുശോചിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home