Deshabhimani

ഇരന്പി നാടിന്റെ പ്രതിഷേധം

protest

സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി കലവൂരിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനം

വെബ് ഡെസ്ക്

Published on Oct 03, 2026, 02:49 AM | 2 min read

ആലപ്പുഴ

വോട്ടർപട്ടിക ക്രമക്കേട് ആരോപിക്കപ്പെടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌തതിനെതിരെ സിപിഐ എം ഏരിയാ കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനത്തിൽ നാടിന്റെ പ്രതിഷേധം ഇരന്പി. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരിൽ സിപിഐ എം നേതാക്കളെ വേട്ടയാടുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധവുമായി നൂറുകണക്കിന്‌ പ്രവർത്തകരും ബഹുജനങ്ങളും അണിനിരന്നു. സിപിഐ എം ഏരിയ കമ്മിറ്റി ഇ കെ നായനാർ സ്മാരകത്തിന് മുന്നിൽ കേന്ദ്രീകരിച്ച് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ബോട്ട് ക്രൂ അസോസിയേഷൻ ഹാളിന് സമീപം ചേർന്ന പ്രതിഷേധ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്തു. കെ എച്ച് ബാബുജാൻ അധ്യക്ഷനായി. ഏരിയസെക്രട്ടറി അജയ സുധീന്ദ്രൻ സ്വാഗതം പറഞ്ഞു. അമ്പലപ്പുഴ ഡൽഹി ജന്തർ മന്ദിറിൽ നടന്ന സമരത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ നേതാക്കളെ അറസ്‌റ്റ്‌ ചെയ്‌ത പൊലീസ് നടപടിയിൽ അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അജ്മൽ ഹസൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ആർ ഉണ്ണി, നിധിൻ തോമസ് എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. പറവൂരിൽ നടത്തിയ പ്രതിഷേധം ബ്ലോക്ക് സെക്രട്ടറി അമൽ വിജയൻ ഉദ്ഘാടനംചെയ്‌തു. ട്രഷറർ അജ്വാദ് അധ്യക്ഷനായി. ബ്ലോക്ക്‌ പ്രസിഡന്റ് അജയകൃഷ്‌ണൻ, ഷെമീർ, ശരത് കുഞ്ഞിക്കണ്ണൻ, വിദ്യ, മിഥുൻ മഞ്ചേഷ്, ആർ ജിതേഷ് എന്നിവർ സംസാരിച്ചു. മാരാരിക്കുളം മാരാരിക്കുളം ഏരിയ കമ്മിറ്റി കലവൂരിൽ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. കെ ഡി മഹീന്ദ്രൻ അധ്യക്ഷനായി. പി പി സംഗീത, എൻ പി സ്നേഹജൻ, കെ എസ് വേണുഗോപാൽ, വി ഡി അംബുജാക്ഷൻ, ജെ ജയലാൽ, പി തങ്കമണി എന്നിവർ സംസാരിച്ചു. ഡൽഹിയിൽ സമരം ചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റി കോമളപുരത്ത് പ്രകടനവും യോഗവും നടത്തി. ജില്ലാ കമ്മിറ്റി അംഗം ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ അഖിൽ അധ്യക്ഷനായി. അശ്വിൻ ബിജു, എൻ അൻഷാദ്, ധനു മഹീന്ദ്രൻ, അരുൺ മോഹൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home