ഒമാനി ഗവേഷകർക്ക് ആഗോള അംഗീകാരം

മസ്‌കത്ത് : പഠന-ഗവേഷണ വിഭാഗത്തിൽ (അറബിക് വിഭാഗം) ഷാർജ ഇന്റർനാഷണൽ അവാർഡ് ഫോർ കൾച്ചറൽ ഹെറിറ്റേജിന്റെ അവാർഡ് സ്വന്തമാക്കി ഡോ. ഹുദ ബിൻത് മുബാറക് അൽ-ദൈരിയും ഡോ. തുറയ ബിൻത് അബ്‌ദുള്ള അൽ-ജാബ്രിയും. "ഒമാനിലെ മെറുവ ക്രാസിഫോളിയയുടെ സുസ്ഥിരത: സാംസ-്കാരിക പൈതൃകത്തെക്കുറിച്ചുള്ള ശാസ-്ത്രീയവും പരമ്പരാഗതവുമായ വീക്ഷണം' എന്ന തലക്കെട്ടിലുള്ള ബിരുദ ഗവേഷണത്തിനാണ് പുരസ-്കാരം. തേൻ ഉൽപാദനത്തെയും ഗുണനിലവാരത്തെയും പിന്തുണയ-്ക്കുന്നതിൽ അക്കേഷ്യ മരങ്ങൾ കർശനമായി സംരക്ഷിക്കാനും വികസിപ്പിക്കാനും പഠനം ശുപാർശചെയ-്തു.
സാംസ-്കാരിക പൈതൃകം സംരക്ഷിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന ഷാർജ ഇന്റർനാഷണൽ അവാർഡ് ഫോർ കൾച്ചറൽ ഹെറിറ്റേജ്, യുനെസ-്കോ കാറ്റഗറി ടു വെയിൽസ് സെന്ററായ ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജാണ് ഇത് നിയന്ത്രിക്കുന്നത്.








0 comments