വയലാറിന്റെ ആ വരികൾ 72 വർഷങ്ങൾക്ക് ശേഷം സിനിമയിലെത്തുന്നു

തൃശൂർ: വയലാറിന്റെ വരികൾ 72 വർഷങ്ങൾക്ക് ശേഷം സിനിമയിലെത്തുന്നു. "കാട്ടുപൂവിൻ പുഞ്ചിരിക്കായ് പാട്ടുപാടും പെൺകിളി" എന്ന വയലാർ രാമവർമയുടെ വരികൾ കാലാതീതമായി പ്രേഷകർക്ക് മുന്നിലെത്തുകയാണ്. 72 വർഷങ്ങൾക്ക് മുമ്പാണ് വയലാർ വരികൾ മുഴുവൻ എഴുതിയത്. എന്നാൽ പാട്ട് പുറത്തുവന്നിരുന്നില്ല. സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന "കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം" എന്ന സിനിമയിലൂടെയാണ് പഴയ ഗാനം പുതിയ രൂപത്തിലെത്തുന്നത്. വിദ്യാധരൻ മാസ്റ്ററാണ് വരികൾക്ക് ഈണമിടുന്നത്.
വയലാർ ഗാനരചന നിർവഹിച്ച ആദ്യ ചിത്രം "കൂടപ്പിറപ്പി"ന് മുമ്പ് എഴുതിയ പാട്ടാണ് "കാട്ടുപൂവിൻ പുഞ്ചിരിക്കായ് പാട്ടുപാടും പെൺകിളി". പലകാരണങ്ങൾകൊണ്ടു പാട്ട് സിനിമയിലെത്തിയില്ല. പിന്നീട് തിരക്കഥാകൃത്ത് ജോൺ പോൾ തന്റെ സിനിമയ്ക്കായി ആ പാട്ട് വാങ്ങി. 2016ലാണ് സംവിധായകൻ സുരേഷ് മച്ചാട് ജോൺ പോളിൽ നിന്ന് ഈ പാട്ട് വാങ്ങുന്നത്. പത്ത് വർഷത്തിന് ശേഷം ആ ഗാനം തന്റെ സിനിമയിൽ ഉൾപ്പെടുത്തുകയാണ് സുരേഷ് മച്ചാട്.
വയലാറിന്റെ വരികൾക്ക് ഈണമിടാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് വിദ്യാധരൻ മാസ്റ്റർ പറഞ്ഞു. "വയലാറിന്റെയും ദേവരാജൻ മാഷിന്റെയും പാട്ടുകൾ പാടി നടന്നിരുന്നയാളാണ് ഞാൻ. അങ്ങനെയാണ് സിനിമാ പാട്ടുകളൊരുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായത്. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ രചനയിൽ ഒരു പാട്ടുണ്ടാക്കുകയും അത് സിനിമയിൽ ഉൾപ്പെടുത്തുകയും ചെയതത് ഭാഗ്യമായി കരുതുന്നു"- വിദ്യാധരൻ മാസ്റ്റർ കൂട്ടിച്ചേർത്തു. സിനിമയുടെ പൂജ തൃശൂരിൽ നടന്നു.









0 comments