വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്; ഒപ്‌റ്റോജനെറ്റിക്‌സിനെ കുറിച്ചുള്ള പഠനത്തിന് പുരസ്കാരം

സ്റ്റോക്ക്ഹോം : 2026ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം മുന്ന് പേർ പങ്കിട്ടു. കാൾ ഡൈസറോത്ത്, പീറ്റർ ഹെഗ്‌മാൻ, ജോർജ് നഗേൽ എന്നിവർക്കാണ് പുരസ്കാരം. പ്രകാശ നിയന്ത്രിത അയോൺ ചാനലുകളെയും ഒപ്‌റ്റോജനെറ്റിക്‌സിനെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് അംഗീകാരം.
തലച്ചോറിലെ നാഡീകോശങ്ങൾ എങ്ങനെയാണ് ഓർമകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും രൂപപ്പെടുത്തുന്നത് എന്ന് മനസിലാക്കാൻ സഹായിക്കുന്ന ഒരു ശാസ്ത്ര രീതിയാണ് ഒപ്റ്റോജനെറ്റിക്സ്. ഏകകോശ പായലിൽ (single-celled alga) നിന്ന് ചാനൽറോഡോപ്സിൻ (channelrhodopsin) എന്ന സവിശേഷമായ ഒരു പ്രോട്ടീൻ പീറ്റർ ഹെഗെമാനും ജോർജ് നഗേലും ചേർന്ന് കണ്ടെത്തി. കാൾ ഡൈസറോത്ത് ഈ പ്രോട്ടീനിനെ നാഡീകോശങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന, പ്രകാശം അടിസ്ഥാനമാക്കിയുള്ള ഒരു സ്വിച്ച് ആക്കി മാറ്റി. ഇതിലൂടെ ന്യൂറോസയൻസിൽ ഒരു പുതിയ യുഗത്തിനാണ് മൂവരും ചേർന്ന് അടിത്തറയിട്ടത്.
സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് നൊബേൽ അസംബ്ലി വൈദ്യശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ജീവശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ ഉള്ള പ്രധാന കണ്ടെത്തലുകൾക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത്.









0 comments